സുകുമാരക്കുറുപ്പ് കേസില്‍ തുമ്പുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥന്; റിട്ട. എസ്പി എം ഹരിദാസ് അന്തരിച്ചു
കൊല്ലം: സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ച് വഴിത്തിരിവുണ്ടാക്കിയ റിട്ട. എസ്പി എം ഹരിദാസ് അന്തരിച്ചു. ഹരിദാസ്.
വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 83 വയസായിരുന്നു.
1984ല്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആയിരിക്കെയാണ് ഹരിദാസ്, സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ചത്. അന്ന് തീപ്പൊള്ളലേറ്റ് മരിച്ചത് സുകുമാരക്കുറുപ്പല്ലെന്നും ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ ചാക്കോ എന്നയാളെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ടെത്തിയത് ഹരിദാസാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ: വസന്ത. മക്കള്‍: ഡോ. രൂപ, ടിക്കു. സംസ്കാരം നാളെ.
Third Eye News Live
0