റീമേക്കിനൊരുങ്ങി നേര് ; 25 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ, ആരാധകർ കാത്തിരുന്ന ലാലേട്ടൻ തിരിച്ചെത്തി
തുടർ പരാജയ ചിത്രങ്ങൾക്ക് ശേഷം വമ്പൻ ഹിറ്റുമായി മോഹൻലാൽ വീണ്ടും. നേര് റിലീസ് ചെയ്ത് 25 ദിവസത്തിനുള്ളിൽ ഇടം നേടി വിജയ തുടർച്ച ആവർത്തിക്കുന്നു.
ഒ.ടി.ടി അവകാശവും സാറ്റ്ലൈറ്റ് അവകാശവും വിറ്റതിന് പുറമേയാണ് 100 കോടി നേടിയത്. നേര് മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ എത്തുന്നുണ്ട്. ആന്റണി പെരുമ്പാവൂർ മകൻ ആശിഷ് ആന്റണിയും ചേർന്ന് റീമേക്ക് ചെയ്യും എന്നാണ് സൂചന. ബാലതാരമായി സിനിമയിൽ വന്ന അനശ്വര രാജന്റെ കഥാപാത്രവും ചിത്രത്തിൽ വളരെ പ്രശംസ നേടിയിരുന്നു.
ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയാമണി, ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാർ, നന്ദു, മാത്യു വർഗീസ്, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, കലേഷ്, കലാഭവൻ ജിന്റോ, ശാന്തി മായാദേവി, രമാദേവി, രശ്മി അനിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0