play-sharp-fill
ഭർത്താവിൻ്റെ മദ്യപാനം പൂജകളിലൂടെ മാറ്റി തരാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ചു ; പൂജാരിക്ക് 22 വർഷം തടവ് വിധിച്ച് കോടതി

ഭർത്താവിൻ്റെ മദ്യപാനം പൂജകളിലൂടെ മാറ്റി തരാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ചു ; പൂജാരിക്ക് 22 വർഷം തടവ് വിധിച്ച് കോടതി

തൃശ്ശൂർ : കുന്നംകുളത്ത് ഭർത്താവിൻ്റെ മദ്യപാനം പൂജകളിലൂടെ മാറ്റി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിക്ക് 22 വർഷം തടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ച് കോടതി.

പെരിങ്ങണ്ടൂർ പൂന്തുട്ടിൽ വീട്ടിൽ സന്തോഷിനെയെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എസ്.ലിഷ ശിക്ഷിച്ചത്. 2016 ലാണ് കേസിനാസ്പദമായ സംഭവം. ഭർത്താവിൻ്റെ മദ്യപാനം നിർത്താനായാണ് പ്രതി യുവതിക്ക് ചില പൂജകൾ നിർദ്ദേശിച്ചത്.

ശേഷം പ്രതിയുടെ വീടിനടുത്തുള്ള പെരിങ്ങണ്ടൂരുള്ള അമ്പലത്തിലേക്ക് വിളിച്ച് വരുത്തിയ യുവതിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പീഡനവിവരം പുറത്ത് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയും, തൃശൂർ മെഡിക്കൽ കോളജിനടുത്തുള്ള ലോഡ്ജിൽ വെച്ചും പ്രതി യുവതിയെ പീഡിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിക്രമം തുടർന്നതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ 18 സാക്ഷികളെ വിസ്തരിച്ചു. പ്രതിക്കെതിരെ മറ്റൊരു ബലാത്സം​ഗക്കേസും നിലനിൽക്കുന്നുണ്ട്.