വിവാഹ വാഗ്ദാനം നൽകി വിവിധയിടങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; ആലപ്പുഴ സ്വദേശിനിയുടെ പരാതിയിൽ തൃശൂർ ക്രൈംബ്രാഞ്ച് സിഐയ്ക്കെതിരെ കേസ്
സ്വന്തം ലേഖകൻ
മലപ്പുറം: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ കേസെടുത്തു. തൃശൂർ ക്രൈംബ്രാഞ്ച് സിഐ എ.സി.പ്രമോദിനെതിരെ കുറ്റിപ്പുറം പൊലീസാണ് കേസെടുത്തത്.
ആലപ്പുഴ സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കുറ്റിപ്പുറം സിഐ ആയിരുന്ന പ്രമോദിനെ ഒരു മാസം മുമ്പ് തൃശൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹ വാഗ്ദാനം നൽകി വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയിരുന്നത്. സംഭവം നടന്നത് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിലായത് കൊണ്ട് കേസ് അവിടേക്ക് കൈമാറുകയായിരുന്നു.
Third Eye News Live
0