ഭാര്യ നാട്ടില്‍ പോയ സമയത്ത്  പതിനേഴുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഭാര്യ നാട്ടില്‍ പോയ സമയത്ത് പതിനേഴുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

കൊച്ചി: ഭാര്യ പ്രസവത്തോട് അനുബന്ധിച്ചു നാട്ടില്‍ പോയ സമയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.

രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ ബെഹ്‌റൂര്‍ സ്വദേശി ഹാന്‍സ് രാജ് (26) ആണ് അറസ്റ്റിലായത്. സമീപവാസിയായ 17കാരി എട്ടു മാസം ഗര്‍ഭിണി ആയതോടെയാണ് വിവരം പുറത്തറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ പ്രസവത്തോട് അനുബന്ധിച്ചു നാട്ടില്‍ പോയ സമയത്ത് ഹാന്‍സ് രാജ് അയല്‍ വീട്ടിലുള്ള പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഇതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടിയുമായുള്ള ബന്ധം ആദ്യം നിഷേധിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. ആറുമാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞും 20 കാരിയായ ഭാര്യയുമുണ്ട് ഇയാള്‍ക്ക്.