ഒമ്പതാംക്ലാസുകാരിക്ക് അശ്ലീലചിത്രങ്ങളയച്ച് പീഡിപ്പിക്കാന്‍ ശ്രമം: 21കാരന് പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കിളിമാനൂര്‍: മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങളയച്ച് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പള്ളിക്കല്‍ കൊക്കോട്ടുകോണം കുളത്തിന്‍കര വീട്ടില്‍ അജീര്‍ (21) ആണ് അറസ്റ്റിലായത്.
ഒമ്പതാം ക്ലാസുകാരിയുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് വാട്ട്സ്ആപ്പിലും മറ്റും നിരന്തരം മെസേജ് അയക്കുക പതിവായിരുന്നത്രേ.
മൊബൈല്‍ ഫോണിലെ അശ്ലീല ചിത്രങ്ങള്‍ കണ്ടെത്തിയ സ്കൂള്‍ അധ്യാപകര്‍ പള്ളിക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിയായ യുവാവിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് പെണ്‍കുട്ടി അറിയിച്ചു. തുടര്‍ന്ന് സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രതിയുടെ ഫോണില്‍നിന്ന് നിരവധി അശ്ലീല വിഡിയോകള്‍ കണ്ടെത്തി.
എസ്.ഐ എം. സാഹില്‍, എസ്.സി.പി.ഒ മനോജ്, സി.പി.ഒമാരായ രാജീവ്, ഷമീര്‍, അജീസ്, വനിത സി.പി.ഒ അനുമോഹന്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.