Spread the love

തെലങ്കാന: കർണാടകയിലെ ദാവണ്‍ഗരെയില്‍ 41കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയില്‍ 10 പേർ അറസ്റ്റില്‍. ശീതളപാനീയത്തില്‍ മദ്യം കലർത്തി ബോധരഹിതയാക്കിയ ശേഷമായിരുന്നു ക്രൂരത.

video
play-sharp-fill

മൊബൈല്‍ ഫോണില്‍ പകർത്തിയ ദൃശ്യങ്ങള്‍ പ്രതികള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. ഭർത്താവിനോട് പിണങ്ങി വീടു വിട്ടിറങ്ങിയ നാല്‍പത്തിയൊന്നുകാരിയാണ് ദാവണ്‍ഗെരയിലെ യലോദഹള്ളിയില്‍ വച്ച്‌ കൂട്ട ബലാത്സംഗത്തിന് ഇരയായത്. കരയുകയായിരുന്ന യുവതിയെ സാന്ത്വനിപ്പിക്കാനെന്ന വണ്ണം ഒപ്പം കൂടിയാണ് പ്രതികള്‍ ഉപദ്രവിച്ചത്.

ഇവരെ ആശ്വസിപ്പിച്ച്‌ വീട്ടിലെത്തിക്കാമെന്നേറ്റ സംഘത്തിലെ രണ്ടുപേർ യുവതിക്ക് കുടിക്കാൻ ശീതളപാനീയം നല്‍കിയിരുന്നു. മദ്യം കലർത്തിയ പാനീയമാണ് ഇരുവരും യുവതിയെ കുടിപ്പിച്ചത്. പിന്നാലെ ബോധം നഷ്ടപ്പെട്ട 41കാരിയെ ഇവർ ചന്നഗിരി താലൂക്കിലെ യലോദഹള്ളി എന്ന സ്ഥലത്തെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ കൂട്ടുകാരെയും വിളിച്ചുവരുത്തി. ഇവരും യുവതിയെ മാറിമാറി ബലാത്സംഗം ചെയ്തു. പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയ പ്രതികള്‍ ഇത് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊട്ടടുത്ത ദിവസം ബോധം തെളിഞ്ഞ യുവതി സഹോദരന്റെ വീട്ടിലെത്തിയ ശേഷം ബസവപട്ടണ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനോടകം തന്നെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പൊലീസ് പ്രതികളായ പത്തുപേരെയും പിടികൂടി. പ്രതികളെ വിശദമായി ചോദ്യം ചെയ്ത പൊലീസ് സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. പ്രതികള്‍ പിടിയിലായെന്ന് അറിഞ്ഞതോടെ പൊലീസ് സ്റ്റേഷന് മുന്നിലേക്ക് കൂട്ടത്തോടെയെത്തിയ നാട്ടുകാർ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. ഏറെ അധ്വാനിച്ചാണ് പൊലീസ് നാട്ടുകാരെ സമാധാനിപ്പിച്ച്‌ അയച്ചത്. പ്രതികള്‍ക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പൊലീസ് നാട്ടുകാർക്ക് ഉറപ്പ് നല്‍കി.