രാത്രിയിൽ കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ ഉറക്കം നഷ്ടപ്പെടുത്തിയ ദേഷ്യം; റാന്നിയിൽ 27 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തിയ മാതാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
റാന്നി: നവജാത ശിശുവിനെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റിൽ. റാന്നി പഴവങ്ങാടിയിൽ താമസിക്കുന്ന കോട്ടയം സ്വദേശി ബ്ലസി (21)യാണ് അറസ്റ്റിലായത്.
27 ദിവസം മാത്രം പ്രായമുള്ള അൺകുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ എട്ടാം തീയതി രാത്രിയാണ് കുഞ്ഞിനെ മരിച്ച നിലയിൽ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പനിയാണന്നും,കട്ടിലിൽ നിന്ന് വീണതാണന്നും ആശുപത്രി അധികൃതരോട് വിശദീകരിച്ചു. എന്നാൽ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കുട്ടിയുടെ തലയ്‌ക്കേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്നു ഡോക്ടർമാർ ഉറപ്പിച്ചതോടെയാണ് കൊലപാതക വിവരം പുറത്തായത്.
ദിവസങ്ങൾക്കു മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. മാസം തികയാതെ പ്രസവിച്ച കുട്ടിക്ക് സ്ഥിരമായി അസുഖങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു. കുട്ടിയുടെ കരച്ചിൽ സഹിക്കവയ്യാതെ ദേഷ്യത്തിൽ തല ശക്തിയായി ഭിത്തിയിൽ ഇടിക്കുകയായിരുന്നു. ഇതോടെ കുട്ടി മരിച്ചതായും മാതാവ് പൊലീസിനോടു സമ്മതിച്ചു. തിരുവല്ല ഡിവൈ.എസ്.പി മാത്യു ജോർജിന്റെ നേതൃത്വത്തിൽ ദിവസങ്ങളോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അമ്മയും അച്ഛനും കുറ്റം സമ്മതിച്ചത്.
തുടർന്നു, ജില്ലാ പൊലീസ് മേധാവി നിഷാന്തിനിയുടെ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ധരും, വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തിയ ശേഷം നടത്തിയ പരിശോധനയിൽ ശാസ്ത്രീയമായ തെളിവുകളും ശേഖരിച്ചു.
റാന്നി എസ്.എച്ച്.ഒ എം.ആർ സുരേഷ്, എസ്.ഐ ഹരികുമാർ സി.കെ, സിവിൽ പൊലീസ് ഓഫിസർമാരായ മണിലാൽ, ടി.എ അജാസ്, വനിതാ സിവിൽ പൊലീസ് ഓഫിസർമാരായ ഷബാന അഹമ്മദ്, വി.ആർ അഞ്ജന എന്നിവരും ഉണ്ടായിരുന്നു.