
കോട്ടയം ഗാന്ധിനഗറിൽ വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കീസ് & സ്ട്രീങ്ങ്സ് ഉടമ രഞ്ജിത് മുങ്ങി; വ്യാജ വിവാഹ കരാർ ഉണ്ടാക്കി 23 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് രഞ്ജിത്തിനെതിരേ ഗാന്ധിനഗർ പൊലീസ് കേസെടുത്തു; കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ രഞ്ജിത്ത് തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന
കോട്ടയം: കല്യാണം കഴിക്കാമെന്ന് പറഞ്ഞ് പറ്റിച്ച് 23 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ കോട്ടയം ഗാന്ധിനഗർ കീസ് & സ്ട്രീംഗ്സ് എന്ന മ്യൂസിക്ക് അക്കാഡമി നടത്തുന്നയാളും കോട്ടയം എസ് എച്ച് മൗണ്ട് ഏകോണിൽ പുത്തൻ വീട്ടിൽ രജ്ഞിത് രാജു ജോസഫിനെതിരേ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ രഞ്ജിത്ത് തമിഴ്നാട്ടിലേക്ക് കടന്നതായാണ് ലഭിക്കുന്ന സൂചന.
ഭാര്യയുമായുള്ള വിവാഹ ബന്ധം കോടതി വഴി പിരിഞ്ഞതായാണ് ഓഫീസ് ജീവനക്കാരി കൂടിയായ 23 കാരിയെ രഞ്ജിത് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. 23 കാരിയായ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുകയായിരുന്നു രഞ്ജിത്ത്.
പീഡനം തുടർന്നതോടെ വിവാഹം കഴിക്കണമെന്ന് പെൺകുട്ടി നിർബന്ധം പിടിച്ചു. ഇതോടെ രഞ്ജിത് അഭിഭാഷകനെ കൊണ്ട്
വ്യാജ വിവാഹ കരാർ ഉടമ്പടി ഉണ്ടാക്കി. ഈ കരാർ ഉടമ്പടി കാണിച്ചാണ് പിന്നീട് പീഡനം തുടർന്നത്
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ മറ്റൊരു യുവതിയുമായി രഞ്ജിത്തിന് ബന്ധമുള്ളതായി പെൺകുട്ടി കണ്ടെത്തി.
ഇതേ തുടർന്ന് രഞ്ജിത്തിനെ കുറിച്ച് കൂടുതലായി പെൺകുട്ടി അന്വേഷിച്ചു.
ഈ അന്വേഷണത്തിലാണ് രജ്ഞിത്ത് വിവാഹമോചനം നേടിയിട്ടില്ലന്നും പത്തു വയസ്സുള്ള കുട്ടിയുടെ പിതാവാണെന്നും പെൺകുട്ടി മനസ്സിലാക്കിയത്.
ഇതോടെയാണ് ഒരു മാസം ഗർഭിണി കൂടിയായ പെൺകുട്ടി വിവാഹ വാഗ്ദാനം നൽകിയും വ്യാജ വിവാഹ കരാർ ഉണ്ടാക്കിയും തന്നെ ലൈംഗീകമായി രഞ്ജിത്ത് പീഡിപ്പിച്ചതായി കാണിച്ച് കോട്ടയം ഡിവൈഎസ്പിക്ക് പരാതി നൽകിയത്.
ഈ പരാതിയിലാണ് രഞ്ജിത്തിനെതിരേ ഗാന്ധിനഗർ പൊലീസ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ രഞ്ജിത്തിനായി ഗാന്ധിനഗർ പൊലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
രജ്ഞിത്തിൻ്റെ കീസ് & സ്ട്രിങ്ങ്സ് എന്ന സ്ഥാപനത്തിന് ഗാന്ധിനഗർ കൂടാതെ തെങ്ങണായിലും ബ്രാഞ്ച് ഉണ്ട്.