യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂർ അറസ്റ്റിൽ ; നടപടി കള്ളപ്പണം വെളുപ്പിച്ചതിനെത്തുടർന്ന്

യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂർ അറസ്റ്റിൽ ; നടപടി കള്ളപ്പണം വെളുപ്പിച്ചതിനെത്തുടർന്ന്

Spread the love

സ്വന്തം ലേഖകൻ

മുംബൈ: യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിനെ എൻഫോഴ്‌സ്‌മെന്റ് പിടിയിൽ. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് നടപടിയെടുത്തിരിക്കുന്നത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം യെസ് ബാങ്ക് സ്ഥാപകനായ റാണ കപൂറിന്റെ മുംബൈയിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു.

ഇതിന് പുറമമെ രാജ്യം വിടുന്നത് തടയാൻ കപൂറിനും യെസ് ബാങ്കിന്റെ മുൻ ഡയറക്ടർമാർക്കുമെതിരെ ശനിയാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഡി.എച്ച്.എഫ്.എല്ലിന് അനധികൃതമായി വായ്പ നൽകിയതിന് പിന്നാലെ റാണ കപൂറിന്റെ അക്കൗണ്ടിലേക്ക് ഭീമമായ തുക എത്തിയതായി ആരോപണം ഉയർന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആരോപണം ശരിയാണെന്ന് ഇ.ഡി കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിൽ നിന്ന് നിക്ഷേപകർക്ക് ഒരു ദിവസം പിൻവലിക്കാവുന്ന പരമാവധി തുക അൻപതിനായിരം രൂപയായി വ്യാഴാഴ്ച നിയന്ത്രണമേർപ്പെടുത്തിയിരുന്നു. റിസർവ് ബാങ്കിന്റെ നിർദേശപ്രകാരം ഒരു മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.