play-sharp-fill
ആർഎസ്എസ് നേതാവിനെ കാണേണ്ട ആവശ്യമില്ല, അപകടത്തെ തുടർന്ന് വിശ്രമത്തിൽ കഴിയുകയാണ്,  പ്രചരിക്കുന്ന വാർത്ത ശുദ്ധ അസംബന്ധം; ആർഎസ്എസ് നേതാവ് റാം മാധവുമായി എഡിജിപിക്കൊപ്പം കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ബന്ധു ജി​ഗീഷ് നാരായണൻ

ആർഎസ്എസ് നേതാവിനെ കാണേണ്ട ആവശ്യമില്ല, അപകടത്തെ തുടർന്ന് വിശ്രമത്തിൽ കഴിയുകയാണ്, പ്രചരിക്കുന്ന വാർത്ത ശുദ്ധ അസംബന്ധം; ആർഎസ്എസ് നേതാവ് റാം മാധവുമായി എഡിജിപിക്കൊപ്പം കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ബന്ധു ജി​ഗീഷ് നാരായണൻ

തിരുവനന്തപുരം: ആർഎസ്എസ് നേതാവ് റാം മാധവുമായി എഡിജിപിക്കൊപ്പം കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ബന്ധു ജി​ഗീഷ് നാരായണൻ.

ആർഎസ്എസ് നേതാവിനെ കാണേണ്ട ആവശ്യമില്ലെന്നും പ്രചരിക്കുന്ന വാർത്ത ശുദ്ധ അസംബന്ധമാണെന്നും ജി​ഗീഷ് പ്രതികരിച്ചു. അപകടത്തെ തുടർന്ന് വിശ്രമത്തിൽ കഴിയുകയാണെന്നും ജി​ഗീഷ് പറഞ്ഞു.

അതേസമയം, എഡി​​ജിപി എം ആ​ർ അ​​ജി​​ത്​​​കു​​മാ​​ർ ആ​​ർഎ​​സ്എ​​സ് നേ​​താ​​വ് രാം ​​മാ​​ധ​​വു​​മാ​​യി തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ കൂ​ടെ ര​ണ്ടു​പേ​ർ ഉ​ണ്ടാ​യി​രു​ന്ന​താ​യി സൂ​ച​ന. ഇ​രു​വ​രും മു​ഖ്യ​മ​​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​​ണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക​ണ്ണൂ​രു​കാ​ര​നാ​യ ബി​സി​ന​സു​കാ​ര​നാ​ണ്​ ഒ​രാ​ൾ. ര​ണ്ടാ​മ​ൻ പി​ണ​റാ​യി​യു​ടെ ബ​ന്ധു​വും പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ്. കൂ​ടി​ക്കാ​ഴ്ച വി​വ​രം വി​വാ​ദ​മാ​യ​തോ​ടെ പോലീ​സ്​ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദൂ​തു​മാ​യാ​ണ്​ എ​ഡിജിപി ആ​ർഎ​സ്എ​സ്​ നേ​താ​ക്ക​ളെ ക​ണ്ട​തെ​ന്നാ​ണ്​ പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രാ​യ കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ ​അ​ന്വേ​ഷ​ണ​ത്തി​ൽ സം​ര​ക്ഷ​ണ​വും പ​ക​രം ബി​ജെപി​ക്ക്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ജ​യ​ത്തി​നു​ള്ള സ​ഹാ​യ​വു​മാ​ണ്​ ആ​ർഎ​സ്എ​സി​നും മു​ഖ്യ​മ​ന്ത്രി​ക്കു​മി​ട​യി​ലെ ‘ഡീ​ൽ’ എ​ന്ന്​ അ​വ​ർ പ​റ​യു​ന്നു.

അ​തി​ര​ഹ​സ്യ​മാ​ക്കി വെ​ച്ച കൂ​ടി​ക്കാ​ഴ്ച​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ബ​ന്ധു​വ​ട​ക്കം അ​ടു​പ്പ​ക്കാ​രു​മു​ണ്ടാ​യി​രു​ന്നെ​ന്ന റി​പ്പോ​ർ​ട്ട്​ സി.​പി.​എ​മ്മി​നെ​യും സ​ർ​ക്കാ​റി​നെ​യും കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന​താ​ണ്.