play-sharp-fill
ഇതാണ് പോലീസ്: ഇതാവണം പോലീസ്: ട്രെയിനിൽ നിന്ന് വീണ് കർണാടകയിലെ കാട്ടിൽ പരിക്കേറ്റ് കിടന്നയാളെ കണ്ടെത്താൻ സഹായിച്ചത് കോട്ടയത്തെ റെയിൽവേ പോലീസും ആർ പി എഫും .

ഇതാണ് പോലീസ്: ഇതാവണം പോലീസ്: ട്രെയിനിൽ നിന്ന് വീണ് കർണാടകയിലെ കാട്ടിൽ പരിക്കേറ്റ് കിടന്നയാളെ കണ്ടെത്താൻ സഹായിച്ചത് കോട്ടയത്തെ റെയിൽവേ പോലീസും ആർ പി എഫും .

 

കോട്ടയം: ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റയാൾ കർണാടകയിലെ കാട്ടിൽ കിടക്കുന്ന വിവരം കോട്ടയം റെയിൽവേ പോലീസിന്റെ സഹായത്തോടെ കണ്ടെത്തി ആളെ രക്ഷപ്പെടുത്തി.ഒരു ദിവസം മുഴുവൻ കാട്ടിൽ കിടന്നയാളെ കണ്ടെത്താൻ സഹായിച്ചത് കോട്ടയം റെയിൽവേയുടെ സൈബർ വിഭാഗമാണ്.

റെയിൽവേഎസ്.ഐയുടെ സമയോചിതമായ ഇടപെടൽ അന്വേഷണത്തെ സഹായിച്ചു
കോട്ടയം പേരൂർ സ്വദേശി കാര്യറ്റപ്പുഴ സുധീഷ് ( 29 )ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കർണാടകയിൽ നിന്ന് വെളളിയാഴ്ച കോട്ടയത്തേക്ക് ട്രെയിനിൽ വരുന്നതിനിടെയാണ് സുധീഷ് വീണത്.

ശനിയാഴ്ച രാവിലെ ഈ വിവരം സഹോദരൻ മുഖേന കോട്ടയം റെയിൽവേ സ്റ്റേഷൻ ഇന്റലിജൻസ് ഗ്രേഡ് എസ് ഐ ഉദയൻ അറിഞ്ഞു. ഉടനെ റെയിൽവേ എസ്എച്ച് ഒ റെജി പി.ജോസഫിനെ വിവരം അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം റെയിൽവേ സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ അപകടത്തിൽപ്പെട്ടയാൾ വീണുകിടക്കുന്ന സ്ഥലം കർണാടകയിലുള്ള കുപ്പം ഭാഗത്താണന്ന് മനസിലാക്കി. ‘കോട്ടയം ആർപിഎഫ് . എ എസ് ഐ എൻ എസ് സന്തോഷിന്റെ സഹായത്തോടെ
.

ബാംഗ്ലൂർ ആർ.പി.എഫ് , ജി.ആർ.പി എന്നിവരുമായി കോർഡിനെറ്റ് ചെയ്ത് റെയിൽവെ ട്രാക്കിൻ്റെ അടുത്തുള്ള കുറ്റിക്കാട്ടിൽ പരിക്കറ്റ് രക്തം വാർന്ന് അബോധാവസ്തയിൽ കിടക്കുന്ന ആളെ കണ്ടെത്തുകയും പ്രഥമ ശുശ്രൂഷ നല്കി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

അപകട വിവരമറിഞ്ഞയുടൻ സമയോചിതമായി ഇടപെട്ടതിനാലാണ് പരിക്കേറ്റു കിടന്നയാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.

കോട്ടയം റെയിൽവേ എസ്ഐ റെജി പി ജോസഫ് , ഇന്റലിജൻസ് ഗ്രേഡ് എസ് ഐ ഉദയൻ, കോട്ടയം ആർ പി എഫ് എഎസ് ഐ സന്തോഷ്. പിആർഒ രാഹുൽ മോൻ , റെയിൽവേ പോലീസ് സൈബർ സെൽ എന്നിവരുടെ

സംയോജിതമായ ഇടപെടൽ മൂലമാണ് ട്രെയിനിൽ നിന്ന് വീണുപരിക്കേറ്റ് കടന്നയാളെ കണ്ടെത്താനും ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷപ്പെടുത്താനും സാധിച്ചത്.