play-sharp-fill
കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളില്‍ റിസര്‍വേഷന്‍ ടിക്കറ്റില്ലാതെ ഇനി യാത്ര ചെയ്യാം: ജനറല്‍ കോച്ചില്‍ റിസര്‍വേഷന്‍ നിര്‍ത്താനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്

കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളില്‍ റിസര്‍വേഷന്‍ ടിക്കറ്റില്ലാതെ ഇനി യാത്ര ചെയ്യാം: ജനറല്‍ കോച്ചില്‍ റിസര്‍വേഷന്‍ നിര്‍ത്താനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്

സ്വന്തം ലേഖകൻ
തിരുവനന്തപുരം:കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളില്‍ റിസര്‍വേഷന്‍ ടിക്കറ്റില്ലാതെ ഇനി യാത്ര ചെയ്യാം.

ഈ മാസം അവസാനത്തോടെ കേരളത്തിലോടുന്ന മുഴുവന്‍ വണ്ടികളിലും ജനറല്‍ കോച്ചില്‍ റിസര്‍വേഷന്‍ നിര്‍ത്താനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.


ജനശതാബ്ദി, രാജധാനി ട്രെയിനുകളില്‍ മാത്രമാണ് ഇനി പൂര്‍ണ റിസര്‍വേഷന്‍ ഉണ്ടാവുക. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ 74 ട്രെയിനുകളിലാണ് മാറ്റം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള 192 ട്രെയിനുകളിലും സാധാരണ ടിക്കറ്റെടുത്ത് കയറാം.

മാര്‍ച്ച്‌ 10 മുതല്‍ മേയ് ഒന്നുവരെ ഏഴുഘട്ടമായിട്ടാണ് ജനറല്‍ സിറ്റിങ് കോച്ചുകളിലെ റിസര്‍വേഷന്‍ നീക്കിത്തുടങ്ങിയത്. റിസര്‍വാക്കിയ ജനറല്‍ കോച്ചില്‍ ആളില്ലാത്തതിനാല്‍ 14 തീവണ്ടികളില്‍ ഏപ്രില്‍ ഒന്നിനുതന്നെ റിസര്‍വേഷന്‍ നീക്കിയിരുന്നു.

മുഴുവന്‍ ജനറല്‍ കോച്ചുള്ള മംഗളൂരു കൊച്ചുവേളി അന്ത്യോദയ (16355/16356), മംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ് (16610) വരെ നേരത്തെ ജനറല്‍ കോച്ച്‌ പുനഃസ്ഥാപിച്ചു. 70 ശതമാനത്തിലധികം വണ്ടികളില്‍ ഇപ്പോള്‍ സാധാരണ ടിക്കറ്റെടുത്ത് ജനറല്‍ കോച്ചില്‍ കയറാം.