രാഹുൽ ഗാന്ധി റായ്ബറേലി നിലനിര്‍ത്തും, രാഷ്ട്രീയം മറന്ന് വയനാട്ടിലെ ജനങ്ങൾ തനിക്ക് സ്നേഹം നൽകി, ജീവനുള്ള കാലം വരെ വയനാട് മനസിലുണ്ടാകും, പ്രിയങ്ക വയനാടിന് യോജിച്ച സ്ഥാനാർത്ഥി, ദുഃഖത്തോടെയാണ് വയനാട് രാജി നല്‍കുന്നതെന്ന് ഖാർഗെ
മഹാരാഷ്ട്ര: വയനാട്, റായ്ബറേലി ലോക്‌സഭ മണ്ഡലങ്ങളില്‍ വിജയിച്ച രാഹുല്‍ഗാന്ധി റായ്ബറേലി നിലനിര്‍ത്തും. തിങ്കളാഴ്ച മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍ കൂടിയ യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടായത്.
വയനാട് ലോക്സഭാ മണ്ഡലത്തിലെ സീറ്റിലേക്ക് പ്രിയങ്ക ഗാന്ധി മത്സരിക്കും. പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരമാണ് വായനാട്ടില്‍ നടക്കുന്നത്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി എന്നിവർ യോഗത്തില്‍ പങ്കെടുത്തു.
തലമുറകളായി ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവര്‍ മത്സരിക്കുന്ന മണ്ഡലമാണ് റായ്ബറേലിയെന്നും, രാഹുല്‍ റായ്ബറേലി നിലനിര്‍ത്തുന്നതാണ് ഉചിതമായ തീരുമാനമെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍ എന്ന് ഖര്‍ഗെ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുലിന് വയനാട്ടിലെ ജനങ്ങളുടെ സ്‌നേഹം ലഭിച്ചു. ദുഃഖത്തോടെയാണ് വയനാട് രാജി നല്‍കാന്‍ തീരുമാനിക്കുന്നതെന്നും ഖര്‍ഗെ പറഞ്ഞു.
തീരുമാനം എളുപ്പമായിരുന്നില്ലെന്നും ജീവനുള്ള കാലം വരെ വയനാട് മനസിലുണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രണ്ട് മണ്ഡലങ്ങളും പ്രിയങ്കരമായിരുന്നു. രാഷ്ടീയം മറന്ന് വയനാട്ടിലെ ജനങ്ങൾ തനിക്ക് സ്നേഹം നൽകി. ഭൗതികമായി മാത്രമേ വയനാട് വിടുന്നുള്ളൂ. പ്രിയങ്ക വയനാടിന് യോജിച്ച സ്ഥാനാർത്ഥിയാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വയനാടിനെ ഏറെ സ്നേഹത്തോടെ കാണുന്നുവെന്ന് പ്രിയങ്കയും പ്രതികരിച്ചു. റായ്ബറേലിയും വയനാടും ഒരുപോലെ പ്രിയങ്കരമാണ്. രാഹുലിന് നൽകിയ പരിഗണന വയനാട് തനിക്ക് നൽകുമെന്നാണ് കരുതുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. രാഹുലിന്റെ അസാന്നിദ്ധ്യം അറിയിക്കാതെ വയനാടിനൊപ്പം ഉണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
ഇന്ദിരാ ഗാന്ധിയും പിന്നീട് സോണിയാ ഗാന്ധിയും നിലനിർത്തിയ റായ്ബറേലി മണ്ഡലത്തിൽ ഇത്തവണ രാഹുൽ 3.9 ലക്ഷത്തിന്റെ ഭൂരിപക്ഷമാണു നേടിയത്. ബിജെപി സ്ഥാനാർഥി ദിനേശ് പ്രതാപ് സിങിനെയാണ് രാഹുൽ പരാജയപ്പെടുത്തിയത്. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്തുമായി.