
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ മുൻകൂർ ജാമ്യ അപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്.
രാഹുല്‍ ഹൈക്കോടതിയില്‍ ജാമ്യ അപേക്ഷ സമർപ്പിക്കുകയോ ഏതെങ്കിലും കോടതിയില്‍ കീഴടങ്ങിയോ ചെയ്യുന്നതിന് മുമ്പ് പിടികൂടാനാണ് പൊലീസിന്റെ ശ്രമം.
യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കഴിഞ്ഞ 9 ദിവസങ്ങളായി രാഹുല്‍ ഒളിവില്‍ കഴിയുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ കർണാടകയില്‍ ഉണ്ടെന്നാണ് വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുലിന് എതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന രണ്ടാമത്തെ കേസിലെ പരാതിക്കാരിയില്‍ നിന്ന് വൈകാതെ മൊഴിയെടുക്കും. യുവതിയുടെ മൊഴിയുടെ
അടിസ്ഥാനത്തിലാകും ഫെനി നൈനാനെ പ്രതി ചേർക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഫെനിയാണ് രാഹുലിന്റെ അടുത്ത് എത്തിച്ചതെന്നാണ് യുവതി നല്‍കിയിരിക്കുന്ന മൊഴി.







