
കുറുപ്പന്തറ: തെരുവുനായ ശല്യം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, മാഞ്ഞൂര്‍ പഞ്ചായത്തില്‍ തെരുവുനായ്ക്കള്‍ക്കുള്ള പേ വിഷബാധ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം ആരംഭിച്ചു.
തെരുവുനായ്ക്കളുടെ ആക്രമങ്ങളില്‍നിന്നുള്ള പേവിഷബാധ ഒഴിവാക്കുന്നതിനായി സിഎഡ്യൂഎ ഏജന്‍സി മാഞ്ഞൂര്‍ പഞ്ചായത്തുമായി സഹകരിച്ചാണ് പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
മാഞ്ഞൂര്‍ പഞ്ചായത്തിലെ 18 വാര്‍ഡുകളിലായി തെരുവുനായ്ക്കള്‍ കൂടുതലുള്ള സ്ഥലങ്ങള്‍ കണ്ടെത്തുന്നത് പൊതുജനങ്ങളുടെയും വാർഡ് മെമ്പർമാരുടെയും സഹായത്തോടെയാണ്. തുടർന്ന്, സിഎഡ്യൂഎ ഏജന്‍സിയുടെ വാക്സിനേഷൻ സംഘം ആ പ്രദേശങ്ങളിലെത്തി പ്രതിരോധ കുത്തിവയ്‌പ്പ് നല്‍കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളെ മൃഗാശുപത്രിയിലെത്തിച്ചു വാക്സിനേഷനെടുത്തു ലൈസന്‍സ് എടുക്കണമെന്ന് വെറ്ററിനറി സര്‍ജന്‍ ഡോ. ബിനി ജോയ് അറിയിച്ചു.