play-sharp-fill
പിറന്നുവീണ മണ്ണിൽ കുഞ്ഞൂഞ്ഞ് ; വിതുന്നുന്ന ചുണ്ടുകളാൽ ഹൃദയം നുറുങ്ങി മിഴികൾ നിറഞ്ഞ് ആയിരങ്ങൾ; ആൾക്കൂട്ടത്തെ അനാഥമാക്കി മടക്കമില്ലാത്ത യാത്ര; പുതുപ്പള്ളിയുടെ മാനസപുത്രനെ ഒരുനോക്കു കാണാൻ കരോട്ടുവള്ളക്കാലിൽ മൂന്നുദിവസമായുള്ള കാത്തിരിപ്പിന് വിരാമം

പിറന്നുവീണ മണ്ണിൽ കുഞ്ഞൂഞ്ഞ് ; വിതുന്നുന്ന ചുണ്ടുകളാൽ ഹൃദയം നുറുങ്ങി മിഴികൾ നിറഞ്ഞ് ആയിരങ്ങൾ; ആൾക്കൂട്ടത്തെ അനാഥമാക്കി മടക്കമില്ലാത്ത യാത്ര; പുതുപ്പള്ളിയുടെ മാനസപുത്രനെ ഒരുനോക്കു കാണാൻ കരോട്ടുവള്ളക്കാലിൽ മൂന്നുദിവസമായുള്ള കാത്തിരിപ്പിന് വിരാമം

സ്വന്തം ലേഖകൻ

കോട്ടയം: കർമ്മമണ്ഡലം രാഷ്ട്രീയമെങ്കിൽ കർമ്മഭൂമി പുതുപ്പള്ളി. പുതുപ്പള്ളിയുടെ സ്പനന്ദനം തൊട്ടറിഞ്ഞ രാഷ്ട്രീയ നേതാവിന് ഓരോ മൺതരിയും യാത്രയയപ്പ് നല്കുനമ്പോൾ നാഥനില്ലാത്ത നാടായി പുതുപ്പള്ളി. പുതുപ്പള്ളിയെന്നാൽ ഉമ്മൻ ചാണ്ടിയിലേക്ക് ചുരുങ്ങിയ കാലഘട്ടത്തിൽ നിന്നും കേരളം എന്ന ജനസാ​ഗരത്തിലേക്ക് ആഴ്ന്നിറങ്ങിയ കുറച്ചു മണിക്കൂറുകളാണ് കടന്നുപോയത്. ഉമ്മൻ ചാണ്ടി ഹൃദയങ്ങളിൽ ജീവിച്ച് ഓർമ്മകളിലേക്ക് മറയുമ്പോൾ പുതുപ്പള്ളിയും ചരിത്രത്തിൽ എഴുതിച്ചേർക്കും.

മണിക്കൂറുകളായി, ഉറക്കമൊഴിച്ചും വിശപ്പ് മാറ്റിവച്ചും നിറകണ്ണുകളുമായി കാത്തിരിക്കുകയാണു പുതുപ്പള്ളിക്കാർ. പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ ഒന്നു കാണണം, ചെയ്ത സഹായങ്ങൾക്കു സ്നേഹത്തോടെ നന്ദി പറയണം. ചേർത്തുനിർത്തിയതിനുള്ള കടം വീട്ടണം. പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്റെ വിയോഗത്തിന്റെ വിഷമമെന്നോണം മൂടിക്കെട്ടിയ അന്തരീക്ഷമാണ് പുതുപ്പള്ളിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിൽ സ്വന്തമായി ഒരു വീടെന്ന മോഹം ബാക്കിയാക്കിയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിട പറഞ്ഞത്. അരനൂറ്റാണ്ടിലേറെയായി, കൃത്യമായി പറഞ്ഞാൽ 53 വർഷമായി പുതുപ്പള്ളി മണ്ഡലത്തെ ഉമ്മൻ ചാണ്ടി പ്രിതിനിധീകരിക്കുന്നു. ഒരിക്കൽ പോലും ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളി മണ്ഡലം കൈവിട്ടിട്ടില്ല.

തുടർച്ചയായി 12 തവണയാണ് ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിക്കാർ നിയമസഭയിലേക്ക് അയച്ചത്. 1970ലായിരുന്നു പുതുപ്പള്ളിയുടെ ജനഹൃദയത്തിലേക്കുള്ള ആദ്യ യാത്രയ്ക്ക് അദ്ദേഹം തുടക്കമിട്ടത്. എതിർ സ്ഥാനാർത്ഥിയായിരുന്ന സി.പി.എമ്മിൻ്റെ ഇ.എം ജോർജിനെ ഏഴായിരത്തിൽപരം വോട്ടിനാണ് ഉമ്മൻ ചാണ്ടി തോൽപിച്ചാത്. പിന്നീടങ്ങോട്ട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021 എന്നീ വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ വൻ ഭൂരിപക്ഷത്തിനു തന്നെ സ്വന്തം കുഞ്ഞൂഞ്ഞിനെ പുതുപ്പള്ളിക്കാർ തിരുവനന്തപുരത്തേക്ക് അയച്ചു.

തിരുവനന്തപുരത്തെ വസതിയ്ക്ക് ഉമ്മൻ ചാണ്ടി നൽകിയ പുതുപ്പള്ളി ഹൗസ് എന്ന പേര് തന്നെ അദ്ദേഹത്തിന് പുതുപ്പള്ളിയോടുള്ള സ്നേഹം പ്രകടമാക്കുന്നു. 1970 മുതൽ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ പല നിർണായകമായ തീരുമാനങ്ങൾക്കും സാക്ഷിയായ വസതിയാണ് പുതുപ്പള്ളി ഹൗസ്. പ്രിയ നേതാവിനോട് നേരിട്ട് വിഷമങ്ങൾ അറിയിക്കാനായി ആയിരങ്ങൾ എത്തിയിരുന്ന പുതുപ്പള്ളി ഹൗസ് ഇപ്പോൾ കണ്ണീർക്കടലായി മാറിയിരിക്കുകയാണ്.