play-sharp-fill
ധോണിയിൽ നിന്ന് പിടികൂടിയ പിടി 7ന് വലതുകണ്ണിന്റെ കാഴ്ച നഷ്ടമായി; എയര്‍ ഗണ്‍ പെല്ലറ്റ് കൊണ്ടുള്ള ആക്രമണമെന്ന് നിഗമനം

ധോണിയിൽ നിന്ന് പിടികൂടിയ പിടി 7ന് വലതുകണ്ണിന്റെ കാഴ്ച നഷ്ടമായി; എയര്‍ ഗണ്‍ പെല്ലറ്റ് കൊണ്ടുള്ള ആക്രമണമെന്ന് നിഗമനം

സ്വനന്തം ലേഖകൻ  

പാലക്കാട്: പാലക്കാട് ധോണി മേഖലയിൽ നിന്ന് വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ പിടി 7 എന്ന കാട്ടാനയ്ക്ക് കാഴ്ചശക്തിയില്ലെന്ന് കണ്ടെത്തൽ. പിടികൂടുമ്പോൾ തന്നെ ആനയ്ക്ക് വലത് കണ്ണിന് കാഴ്ചശക്തിയുണ്ടായിരുന്നില്ല.

പെല്ലറ്റ് തറച്ചതോ അപകടത്തിലോ ആകാം കാഴ്ച ശക്തി നഷ്ടമായതെന്നാണ് ഹൈക്കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. ഇക്കാര്യത്തിൽ കൂടുതൽ പരിശോധന വേണ്ടി വരുമെന്നും സമിതി വ്യക്തമാക്കി. ആനയ്ക്ക് മറ്റ് പ്രശ്നങ്ങളൊന്നും തന്നെയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രമകരമായ ദൗത്യത്തിലൂടെയാണ് 72 അംഗ ദൗത്യസംഘം ആനയെ മയക്കുവെടി വച്ച് പിടികൂടിയത്. മൂന്ന് കുംകിയാനകളുടെ സഹായത്തോടെ നാല് മണിക്കൂർ കൊണ്ടാണ് വനത്തിൽ നിന്ന് ധോണി ക്യാമ്പിലേക്ക് ആനയെ എത്തിച്ചത്.

ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ അമ്പത് മീറ്റർ അകലെ നിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്ക് മയക്കുവെടി ഉതിർക്കുകയായിരുന്നു.