ഹോയോപ്പതി വകുപ്പില്‍ നഴ്‌സ് ഗ്രേഡ് 2 തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് പി.എസ്.സി അഭിമുഖം ; 25, 26, 27 തീയതികളില്‍ കോട്ടയം ജില്ലാ ഓഫീസിൽ
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ നഴ്‌സ് ഗ്രേഡ് 2 (ഹോമിയോ) (കാറ്റഗറി നമ്ബർ 721/ 2022) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്കുള്ള അഭിമുഖം പി.എസ്.സി ജില്ലാ ഓഫീസില്‍ 25,26,27 തീയതികളില്‍ നടക്കും.
ഇത് സംബന്ധിച്ച് ഉദ്യോഗാർത്ഥികള്‍ക്ക് ഒ.ടി.ആർ പ്രൊഫൈല്‍ വഴിയും എസ്.എം.എസ് മുഖേനയും പ്രത്യേകം അറിയിപ്പ് നല്‍കിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദ്യോഗാർത്ഥികള്‍ അസല്‍ തിരിച്ചറിയല്‍ രേഖ, യോഗ്യത, വെയ്‌റ്റേജ്, കമ്മ്യൂണിറ്റി തെളിയിക്കുന്ന അസല്‍ രേഖകള്‍, വണ്‍ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 7.30 ന് ഹാജരാകണം.
Third Eye News Live
0