പത്ത് കല്‍പനകള്‍, പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവ് ; കോട്ടയം സ്വദേശി മനു പത്മനാഭൻ നായർ കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ് മരിച്ചു 

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: സിനിമ നിർമ്മാതാവ് മനു പത്മനാഭൻ നായർ അന്തരിച്ചു. കോയമ്പത്തൂരിൽ നിന്നുള്ള യാത്രക്കിടെ പാലക്കാട് വച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കെഎസ്ആർടിസി ബസിലാണ് കുഴഞ്ഞുവീണത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളം, കൂമൻ തുടങ്ങിയ സിനിമകളുടെ നിർമ്മാണ പങ്കാളി കൂടിയായിരുന്നു മനു പത്മനാഭൻ നായർ. പത്ത് കല്‍പനകള്‍, പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു.