പൃഥ്വിരാജ് ചിത്രം ‘തീര്‍പ്പ്’; ട്രെയിലര്‍ പുറത്തിറങ്ങി
കമ്മാരസംഭവം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘തീർപ്പിന്റെ’ ട്രെയിലർ പുറത്തിറങ്ങി. പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റ് 25ന് തീയേറ്ററുകളിലെത്തും.
ഫ്രൈഡേ ഫിലിംസിന്‍റെ ബാനറിൽ വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കമ്മാരസംഭവം തീയേറ്ററുകളിൽ വേണ്ടത്ര ശ്രദ്ധ നേടിയില്ലെങ്കിലും പിന്നീട് നിരൂപകർക്കും പ്രേക്ഷകർക്കും ഇടയിൽ മികച്ച അഭിപ്രായമാണ് ലഭിച്ചത്.
Third Eye News K
0