രക്ത പരിശോധനയ്ക്ക് പോയ പൂര്‍ണ്ണ ഗര്‍ഭിണിയെ കാറിടിച്ചു; അപകടത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു
കടലുണ്ടി: പൂര്‍ണ്ണ ഗര്‍ഭിണിയായ കാല്‍നടയാത്രക്കാരിയെ കാറിടിച്ച് ഗര്‍ഭസ്ഥ ശിശു മരിച്ചു.
കടലുണ്ടി കടവ് സ്വദേശി അനീഷ റാഷിദ് ദമ്ബതികളുടെ ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. ഇന്ന് രാവിലെ കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു അപകടം.
കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപമുള്ള ലാബില്‍ രക്ത പരിശോധനയ്ക്ക് മാതാവിനോടൊപ്പം പോവുകയായിരുന്ന യുവതിയെ കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുന്ന കാര്‍ നിയന്ത്രണം വിട്ടു ഇടിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രക്തസ്രാവമുണ്ടായി. യുവതിയെ സര്‍ജറിയ്ക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്നാണ് ഗര്‍ഭസ്ഥ ശിശു മരിച്ചെന്ന് കണ്ടെത്തിയത്.
Third Eye News Live
0