video
play-sharp-fill
പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രസാദ് തോമസ് തിരഞ്ഞെടുക്കപ്പെട്ടു

പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രസാദ് തോമസ് തിരഞ്ഞെടുക്കപ്പെട്ടു


സ്വന്തം ലേഖകൻ

പൂഞ്ഞാർ: പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസ് പിന്തുണയോടെ ജനപക്ഷം നേതാവ് പ്രസാദ് തോമസ് തിരഞ്ഞെടുക്കപെട്ടു. എൽഡിഎഫ് സ്ഥാനാർത്ഥി രമേശ് ബി വെട്ടിമറ്റത്തിനെതിരെ 6 വോട്ടുകൾക്കാണ് പരാജയപെടുത്തിയത്.ബി.ജെ.പി. അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.പൂഞ്ഞാർ മുൻ എം.എൽ.എ യും മന്ത്രിയുമായിരുന്ന ടി.എ.തൊമ്മന്റെ മകൻ കൂടിയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ട പ്രസാദ് തോമസ്. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി ജനപക്ഷം പിന്തുണയോടെ കോൺഗ്രസ് അംഗം ടെസ്സി ബിജു (8 വോട്ട് ) തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് സ്ഥാനാർഥി ടിഎസ് സ്‌നേഹധനനെയാണ് (5 വോട്ട് ) പരാജയപ്പെടുത്തിയത്.