play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (03/01/2024) കൂരോപ്പട, വാകത്താനം, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (03/01/2024) കൂരോപ്പട, വാകത്താനം, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (03/01/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പറപ്പാട്ടുപടി, ശിവാജിനഗർ, കൊറ്റമംഗലം,പങ്ങട ബാങ്ക് പടി, NSS പടി, മഠം പടി, പാറാമറ്റം, മോഹം ട്രാൻസ്ഫോർമറുകളിൽ നാളെ (03.01.2024) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പന്ത്രണ്ടാംകുഴി ട്രാൻസ്‌ഫോർമർ പരിധിയിൽ 03-01-2023 ബുധനാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയും, തൃക്കോതമംഗലം ടെംപിൾ ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചക്ക് 2 മണി മുതൽ 5മണി വരെയും വൈദ്യുതി മുടങ്ങും.

നാട്ടകം സെക്ഷന്റെ പരിധിയിൽ വരുന്ന സിമൻറ് കവല, കാവനപ്പാറ, വിഷൻ ഹോണ്ട , മുളങ്കുഴ പോളിടെക്നിക് , ബിന്ദു നഗർ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ഒന്നാംമൈൽ, ആനയിളപ്പ്, പത്താഴപ്പടി , വട്ടി കൊട്ട,പള്ളിവാതിൽ, എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 3/01/2024 ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിൽ വരുന്ന വകമുക്ക്, മാർക്കറ്റ്, ഐഡിയ, വെള്ളാപ്പള്ളി, കുട്ടോമ്പുറം എന്നീ ഭാഗങ്ങളിൽ 3/1/24( ബുധൻ ) 9മണി മുതൽ 5 മണി വരെ വൈദ്യതി മുടങ്ങും.

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാരംമൂട് , ഇല്ലിമൂട് , ചാന്നാനിക്കാട് ട്രാൻസ്ഫോമറിൽ 3/1/24 (നാളെ ) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കോട്ടമുറി മ്ലാകുഴി ഭാഗത്ത് HT ലൈൻ വർക് നടക്കുന്നതിനാൽ 3.1.2024 രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കോട്ടമുറി, മ്ലാകുഴി ഭാഗത്ത് വൈദ്യുതി മുടങ്ങുന്നതായിരിക്കും.