play-sharp-fill
പൂഞ്ഞാറിലെ വൈദികനെ വാഹനം ഇടിപ്പിച്ച സംഭവം: 27 പേര്‍ അറസ്റ്റില്‍;സാമൂഹിക മാധ്യമങ്ങളില്‍ മതവിദ്വേഷം പ്രചരിപ്പിച്ച രണ്ടുപേർക്കെതിരേ കേസ്

പൂഞ്ഞാറിലെ വൈദികനെ വാഹനം ഇടിപ്പിച്ച സംഭവം: 27 പേര്‍ അറസ്റ്റില്‍;സാമൂഹിക മാധ്യമങ്ങളില്‍ മതവിദ്വേഷം പ്രചരിപ്പിച്ച രണ്ടുപേർക്കെതിരേ കേസ്

 

ഈരാറ്റുപേട്ട: പൂഞ്ഞാർ സെയ്ന്റ് മേരിസ് ഫൊറോനാ പള്ളി സഹവികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ വാഹനം ഇടിപ്പിച്ച കേസില്‍ 27 പേർ അറസ്റ്റില്‍.

സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ മതവിദ്വേഷം പ്രചരിപ്പിച്ച രണ്ടുപേർക്കെതിരേ കോട്ടയം സൈബർ പോലീസും കേസ് രജിസ്റ്റർചെയ്തു. വൈദികനെ ആക്രമിച്ചവർക്കെതിരേ പ്രതിഷേധമുയർത്തിയ, കണ്ടാല്‍ അറിയാവുന്ന അഞ്ച് പേർക്കെതിരേയും ഈരാറ്റുപേട്ട പോലീസ് കേസ് എടുത്തു.


വാഹനം ഇടിപ്പിച്ച കേസില്‍ അറസ്റ്റിലായ 27 പേരില്‍ 10 പേർ പ്രായപൂർത്തിയാകാത്തവരാണ്. വാഹനം ഇടിപ്പിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരുടെ പേരുകള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
സാമൂഹിക മാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുപ്രകാരം കോട്ടയം സൈബർ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷപരമായ തരത്തില്‍ പോസ്റ്റുകളും, കമന്റുകളും പ്രചരിപ്പിക്കുന്നവർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സൈബർ പോലീസ് അറിയിച്ചു. ഈരാറ്റുപേട്ട സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ മർദ്ദിച്ചുവെന്ന പരാതിയിലാണ് പ്രതിഷേധക്കാർക്കെതിരേ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസ് എടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group