പൊന്‍പള്ളി  പെരുന്നാളില്‍ മാലപ്പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പൊരി തെറിച്ച് പരിക്ക്; ചികിത്സയിലായിരുന്നയാള്‍ മരിച്ചു

പൊന്‍പള്ളി പെരുന്നാളില്‍ മാലപ്പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പൊരി തെറിച്ച് പരിക്ക്; ചികിത്സയിലായിരുന്നയാള്‍ മരിച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: പെരുന്നാള്‍ വെടിക്കെട്ടിനിടെ പരുക്കേറ്റ്‌ ചികിത്സയിലായിരുന്നയാള്‍ മരിച്ചു.

പാറമ്പുഴ ചള്ളിമറ്റത്തില്‍ ആര്‍.ടി.ഔസേഫ്(72) ആണു മരിച്ചത്‌.
കഴിഞ്ഞ 10നു പൊന്‍പള്ളിയിലെ പെരുന്നാളില്‍ മാലപ്പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പൊരി തെറിച്ചായിരുന്നു അപകടം. തീപ്പൊരിവീണു സമീപത്തുണ്ടായിരുന്ന മറ്റ്‌ പടക്കങ്ങളും കത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

70 ശതമാനം പൊള്ളലേറ്റ ഔസേഫ്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാലങ്ങളായി ഔസേഫിന്റെ കുടുംബമാണ്‌ പൊന്‍പള്ളി പള്ളിയില്‍ വെട്ടിക്കെട്ട്‌ നടത്തുന്നത്‌.

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയില്‍. പോസ്‌റ്റ്‌ മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുക്കും.
ഈസ്‌റ്റ്‌ പോലീസ്‌ കേസെടുത്തു.

ഭാര്യ: ലീലാമ്മ. മക്കള്‍: പരേതനായ ബിജു, ബിന്‍സി, ബിബിന്‍. മരുമക്കള്‍: ജിഷ, ഷാജി. സംസ്‌കാരം ഇന്ന്‌ വൈകിട്ട്‌ നാലിനു കോട്ടയം ഗുഡ്‌ഷെപ്പേര്‍ഡ്‌ ദേവാലയ സെമിത്തേരിയില്‍.