play-sharp-fill
പ്രമോഷൻ ഉറപ്പുള്ളത് മുഹമ്മദ് റിയാസിന് മാത്രം; പിബിയിലേക്ക് പരിഗണിക്കാത്തതിൽ ഐസക്കിന് നിരാശ; പി രാജീവിനേയും വെട്ടാൻ സാധ്യത; ബാലനും എളമരവും പദവി ഉറപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ; വിജയരാഘവനും അന്തിമ ചർച്ചകളിലും സജീവം; തീരുമാനം പിണറായിയുടേത്

പ്രമോഷൻ ഉറപ്പുള്ളത് മുഹമ്മദ് റിയാസിന് മാത്രം; പിബിയിലേക്ക് പരിഗണിക്കാത്തതിൽ ഐസക്കിന് നിരാശ; പി രാജീവിനേയും വെട്ടാൻ സാധ്യത; ബാലനും എളമരവും പദവി ഉറപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ; വിജയരാഘവനും അന്തിമ ചർച്ചകളിലും സജീവം; തീരുമാനം പിണറായിയുടേത്

സ്വന്തം ലേഖകൻ

കണ്ണൂർ: സിപിഎമ്മിൽ സ്ഥാന കയറ്റം ഉറപ്പിച്ചത് കേരളത്തിലെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മാത്രം.


മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനായി റിയാസ് കേന്ദ്ര കമറ്റിയിൽ എത്തുമെന്നാണ് സൂചന. അതിനിടെ പൊളിറ്റ് ബ്യൂറോയിലേക്ക് ചരിത്രത്തിലാദ്യമായി ഒരു ദളിത് സമുദായാംഗം എത്തുമോ എന്ന ചർച്ചയും സജീവം. എകെ ബാലൻ പിബിയിൽ എത്തുമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൽനിന്ന് എ.കെ. ബാലനാവാം ഈ ചരിത്രമുഹൂർത്തത്തിലെ നായകൻ എന്നു സൂചനയുണ്ട്. നിലവിൽ കേന്ദ്രകമ്മിറ്റി അംഗമായ ബാലൻ, പാർട്ടിതലത്തിലും ഭരണതലത്തിലും മികച്ച അനുഭവസമ്പത്തുള്ള നേതാവാണ്. പാർട്ടിയുടെ ഉന്നതസമിതികളിൽ 75 ആണ് പ്രായപരിധി. വരുന്ന ഓഗസ്റ്റിൽ ബാലന് 74 വയസ്സാവും. അതായത് പിബിയിൽ എത്തിയാലും അടുത്ത ടേമിൽ ബാലൻ ഒഴിയേണ്ടി വരും.

പിബിയിലേക്കുള്ള ചർച്ചകളിൽ തോമസ് ഐസക് തീർത്തും നിരാശനാണ്. തന്നെ മനപ്പൂർവ്വം പരിഗണിക്കുന്നില്ലെന്നതാണ് ഐസക്കിന്റെ വേദന. കേരളത്തിൽ നിന്ന് ഒരാൾക്കുമാത്രമാണ്
പി.ബി.യിലേക്ക് ഇടംകിട്ടുന്നതെങ്കിൽ ബാലൻ പരിഗണിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്.

പാർട്ടിയുടെ ഉന്നതാധികാരസമിതികളിൽ ദളിത്, സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കുമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതാണ് ബാലന് തുണയാകുന്നത്. എന്നാൽ ബാലന് പകരം മന്ത്രി കൂടിയായ കെ രാധാകൃഷ്ണനെ പിബിയിൽ എടുക്കണമെന്ന ചർച്ചയും സജീവമാണ്.

മുഖ്യമന്ത്രി പിണറായി വിജയനു ശേഷമുള്ള നേതൃനിരയിൽ കോടിയേരി ബാലകൃഷ്ണനും എം.എ. ബേബിക്കുമൊപ്പം പ്രവർത്തനപാരമ്പര്യമുണ്ടെന്നത് ബാലന് അനുകൂലഘടകമാണ്. പിണറായിയും കോടിയേരിയും ബാലനെ അനുകൂലിക്കുന്നുമുണ്ട്. എന്നാൽ രാധാകൃഷ്ണനോട് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് അത്ര താൽപ്പര്യമില്ല. പിബിയിലെ എല്ലാ തീരുമാനവും എടു പിണറായി ആയിരിക്കും.
പാർട്ടിക്ക് പ്രകടമായി തന്നെ പിണറായിയുടെ സ്വാധീനം ദൃശ്യമാണ്. ഈ സാഹചര്യത്തിലാണ് റിയാസിന് കേന്ദ്ര കമ്മറ്റി സ്ഥാനം ഏതാണ്ട് ഉറപ്പാകുന്നത്.

ഡൽഹി ആസ്ഥാനമായി
എസ്.ആർ.പി.യെപ്പോലെ മുഴുവൻസമയ പ്രവർത്തനം നടത്തേണ്ട ഒരാളെയാണ് പാർട്ടി പരിഗണിക്കുന്നതെങ്കിൽ എ. വിജയരാഘവൻ പി.ബി.യിൽ എത്തിയേക്കും. തോമസ് ഐസക്കിന്റെ പേര് ഇടക്കാലത്ത് കേട്ടിരുന്നെങ്കിലും ബാലനെയും
വിജയരാഘവനെയും മറികടന്ന് ഐസക്
പി.ബി.യിലെത്താനുള്ള സാധ്യത കുറവാണ്. എളമരം കരിമിനും പിബി സാധ്യത ഏറെയാണ്. മുസ്ലിം നേതാവെന്ന പരിഗണനയാണ് എളമരത്തിന്റെ ചർച്ചയാക്കുന്നത്.

അതിനിടെ ഇപി ജയരാജനും പികെ ശ്രീമതിയും പിബിയിൽ എത്തുമെന്ന പ്രതീക്ഷയിലാണ്. സെൻട്രൽ സെക്രട്ടേറിയറ്റ്
പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യതയും കണ്ണൂർ പാർട്ടികോൺഗ്രസ് പരിശോധിക്കുന്നുണ്ട്.

കേരളത്തിൽനിന്ന് മന്ത്രിമാരായ പി. രാജീവും,കെ.എൻ. ബാലഗോപാലിനും
കേന്ദ്രകമ്മിറ്റിയിലേക്ക് വലിയ സാധ്യതകളാണു കല്പിക്കപ്പെടുന്നത്. ഇതിൽ രാജീവിനെ അവസാന നിമിഷം വെട്ടിയേക്കും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്,
മേഴ്സിക്കുട്ടിയമ്മ എന്നിവരും കേന്ദ്രകമ്മിറ്റിയിലെത്തുമെന്ന് സൂചനയുണ്ട്.

പാർട്ടി കോൺഗ്രസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടു രൂപീകരിച്ച വിവിധ കമ്മിറ്റികളിൽ മുൻ മന്ത്രി തോമസ് ഐസക്, മുൻ എംപി പി.കെ.ബിജു, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ദിനേശൻ പുത്തലത്ത് തുടങ്ങിയവർ എത്തിയിരുന്നു. പൊളിറ്റ്ബ്യൂറോ സ്റ്റിയറിങ് കമ്മിറ്റിയായി പ്രവർത്തിക്കും. ഇതിൽ കേരളത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി, എസ്.രാമചന്ദ്രൻപിള്ള എന്നിവരുണ്ട്.

ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാ അധ്യക്ഷനായ പ്രസീഡിയത്തിൽ ആ പി.കെ.ബിജു. പ്രമേയ കമ്മിറ്റിയിൽ ടി.എം. തോമസ് ഐസക് ഉൾപ്പെട്ടപ്പോൾ ക്രഡൻഷ്യൽ’ കമ്മിറ്റിയിൽ പുത്തലത്ത് ദിനേശനും ഉൾപ്പെട്ടു.