മുഖ്യമന്ത്രിയുടെ വിമര്‍ശനം: പൊലീസ് പാസിങ് ഔട്ട് പരേഡ് പരിഷ്കരിച്ചു; കേരള പൊലീസിന്റെ എല്ലാ സേനയും വിഭാഗവും ഒരേ രീതിയിലാണ് ഇനി പരേഡ് നടത്തുക; പരേഡ് രീതി പരിഷ്കരിച്ചും ഏകീകരിച്ചും ആഭ്യന്തര വകുപ്പിന്റെ പുതിയ ഉത്തവ്
സ്വന്തം ലേഖകൻ
തൃശൂര്‍: മുഖ്യമന്ത്രിയുടെ വിമര്‍ശനം. കേരള പൊലീസിന്റെ എല്ലാ സേനയും വിഭാഗവും ഒരേ രീതിയിലാണ് ഇനി പരേഡ് നടത്തുക. പരേഡ് രീതി പരിഷ്കരിച്ചും ഏകീകരിച്ചും ആഭ്യന്തര വകുപ്പ് പുതിയ ഉത്തവ് പുറപ്പെടുവിച്ചു. കേരള പൊലീസ്, സി.ആര്.പി.എഫ്, നാഷണല്‍ പൊലീസ് അക്കാദമി, കര്‍ണാടക പൊലീസ് എന്നിവയുടെ പാസിങ് ഔട്ട് രീതികള്‍ പഠിച്ച് പൊലീസ് ട്രെയിനിങ് അഡീഷനല്‍ ഡി.ജി.പി ചെയര്‍മാനായ സമിതിയാണ് പുതിയ രീതി തയാറാക്കിയത്.
രാവിലെ 8.30ന് പരേഡിലെ മുഖ്യാതിഥി ബഹുമതി നല്‍കിക്കഴിഞ്ഞുള്ള പരേഡ് പരിശോധനക്ക് ശേഷമാകണം ദേശീയപതാകക്ക് അഭിവാദനം നല്‍കുന്നത് എന്നതാണ് പുതിയ രീതി. പരേഡ് പരിശോധനക്ക് ശേഷം ഫോര്‍ട്ട് ഭാഗത്ത് നിന്ന് വേണം ദേശീയപതാക പരേഡ് മൈതാനത്തിന്റെ മധ്യത്തിലേക്ക് എത്താന്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സമയം ദേശീയ ഗാനം ആലപിക്കണം. സത്യപ്രതിജ്ഞ ചടങ്ങ്, പതാക ഏന്തിയുള്ള മാര്‍ച്ച്, വേഗത്തിലും മെല്ലെയുമുള്ള സേനാംഗങ്ങളുടെ മാര്‍ച്ച്, റിവ്യൂ, റിപ്പോര്‍ട്ട്, സമ്മാനദാനം, മുഖ്യാതിഥിയുടെ പ്രസംഗം, ചടങ്ങ് പിരിച്ചുവിടല്‍ എന്നിങ്ങനെയാണ് ക്രമം. തുറന്ന ജീപ്പില്‍ മുഖ്യാതിഥി പരേഡ് പരിശോധിക്കുമ്പോൾ ബറ്റാലിയന് എ.ഡി.ജി.പിയോ പൊലീസ് അക്കാദമി ഡയറക്ടറോ അകമ്പടി സേവിക്കണം.
കേരള പൊലീസിന്റെ എല്ലാ തസ്തികയിലുള്ള പാസിങ്ങ് ഔട്ട് പരേഡിനും ഈ രീതി മാത്രമേ ഉപയോഗിക്കാവൂ. സത്യപ്രതിജ്ഞ വേളയില്‍ ദേശീയപതാക ഇളക്കരുത്. ദേശീയ പതാകയേന്തിയവര്‍ പരേഡുകാരുടെ ഇടയിലൂടെ നടക്കരുതെന്നും കേരള പൊലീസ് മേധാവി പുറത്തിറക്കിയ പരേഡ് സ്റ്റാന്‍ഡിങ് ഓര്‍ഡറിലുണ്ട്.
അക്കാദമിയില്‍ കഴിഞ്ഞ മാസം രണ്ടിന് പതിവ് ശൈലിക്ക് വിപരീതമായി കേന്ദ്ര ശൈലിയില്‍ പരേഡ് നടത്തിയിരുന്നു. മുഖ്യാതിഥിയായി ഓണ്‍ ലൈനില്‍ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗത്തില്‍ തന്നെ ഇതിനെ വിമര്‍ശിച്ചു. പതിവില്ലാത്ത രീതി കണ്ടുവെന്നും പരിശീലനം തന്നെ പിഴവുള്ളതായാല് സേനയെ ആകെ ബാധിക്കുമെന്നും ഇക്കാര്യം പരിശോധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.