play-sharp-fill
പൊലീസ് ഉദ്യോഗസ്ഥര്‍ വക്കീലന്മാരുടെ ഇടനിലക്കാരാകേണ്ട; മുന്നറിയിപ്പുമായി പൊലീസ് മേധാവിയുടെ ഉത്തരവ്

പൊലീസ് ഉദ്യോഗസ്ഥര്‍ വക്കീലന്മാരുടെ ഇടനിലക്കാരാകേണ്ട; മുന്നറിയിപ്പുമായി പൊലീസ് മേധാവിയുടെ ഉത്തരവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റൂറല്‍ പൊലീസ് സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് റൂറല്‍ പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍.


പോലീസ് ഉദ്യോഗസ്ഥര്‍ അഭിഭാഷകരുടെ ഇടനിലക്കാരാകേണ്ട എന്നാണ് ഉത്തരവില്‍ പറയുന്നത്. പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ വക്കാലത്ത് വേണ്ടപ്പെട്ട അഭിഭാഷകര്‍ക്ക് നല്‍കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളെയും ബന്ധുക്കളെയും നിര്‍ബന്ധിക്കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലാകാലങ്ങളായി പല സ്റ്റേഷനുകളിലും അഭിഭാഷകരുടെ ഗുമസ്തന്മാരായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെയുണ്ട്. ഇത് സംബന്ധിച്ച്‌ പരാതികള്‍ വ്യാപകമായിരുന്നു.

മൂന്നുമാസം മുൻപേ നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തനിക്ക് വേണ്ടപ്പെട്ട അഭിഭാഷകനെ ഒരു പ്രതിക്ക് ഏര്‍പ്പാടാക്കി നല്‍കിയത് വിവാദമായിരുന്നു.

തിരുവനന്തപുരം റൂറല്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ പലതിലും പൊലീസുകാര്‍ ഇടപെട്ട് അവര്‍ക്ക് താല്‍പര്യമുള്ള വക്കീലന്മാരെ കേസുകള്‍ ഏല്‍പിച്ചു വരുന്നുവെന്നും വാറണ്ടും കോടതി ഉത്തരവുകളും സഹിതം വേണ്ടപ്പെട്ട വക്കീലന്മാരുടെ പേരും ഫോണ്‍നമ്പറും എഴുതിയാണ് നല്‍കുന്നതെന്നുമുള്ള പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്.

ഇനി ഇത് ആവര്‍ത്തിച്ചാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.