play-sharp-fill
തലസ്ഥാനത്തെ ഗൂണ്ടാസംഘത്തിന് ഒപ്പം യൂണിഫോമില്‍ മദ്യപാനവും ആഘോഷവും; സൽകാരത്തിന്റെ ഫോട്ടോ പുറത്തായതോടെ പൊലീസുകാരന് സസ്‌പെന്‍ഷന്‍

തലസ്ഥാനത്തെ ഗൂണ്ടാസംഘത്തിന് ഒപ്പം യൂണിഫോമില്‍ മദ്യപാനവും ആഘോഷവും; സൽകാരത്തിന്റെ ഫോട്ടോ പുറത്തായതോടെ പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: ഗുണ്ടാ സംഘത്തിനൊപ്പം യൂണിഫോമില്‍ മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത പൊലീസുകാരന് സസ്‌പെന്‍ഷന്‍.

തിരുവനന്തപുരം പോത്തന്‍കോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജിഹാനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. മദ്യവിരുന്നിന്റെ ചിത്രങ്ങള്‍ പുറത്തായതിന് പിന്നാലെയാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലക്കേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതികളായവരാണ് ജിഹാനൊപ്പം മദ്യപാന സംഘത്തിലുണ്ടായിരുന്നത്. അടുത്തിടെ കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദീപുവിനെ കൊലപ്പെടുത്തിയതുള്‍പ്പടെ നിരവധി കേസിലെ പ്രതിയായ അയിരൂര്‍പ്പാറ കുട്ടിനാണ് പൊലീസുകാരന് മദ്യസൽകാരമൊരുക്കിയത്.

ദീപുവിനെ കൊലപ്പെടുത്തുന്നതിന് മൂന്ന് ദിവസമാണ് മദ്യസൽകാരമെന്നാണ് വിവരം. യൂണിഫോമില്‍ ഗുണ്ടകളുമായി മദ്യസൽകാരത്തില്‍ പങ്കെടുക്കുന്ന ജിഹാന്റെ ഫോട്ടോ റേഞ്ച് ഐജി നിശാന്തിനിക്ക് ചിലര്‍ കൈമാറിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വകുപ്പുതല അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി. ജിഹാന്‍ ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് മറ്റ് അനധികൃത ഇടപാടുകള്‍ നടത്തിയിരുന്നതായും സൂചനയുണ്ട്. ലോക്ഡൗണ്‍ സമയത്ത് അനധികൃതമായി വിദേശമദ്യം കടത്തുന്നതിന് ഒത്താശ നല്‍കിയതിന്റെ പേരിലും അന്വേഷണം നടക്കുന്നുണ്ട്.