play-sharp-fill
പൊലീസ് ഉദ്യോഗസ്ഥയെ ഇടിച്ചിട്ട് ബൈക്ക് നിർത്താതെ പോയി; അപകടത്തിനിടെ  തോക്ക് തട്ടി തലക്ക് പരിക്കേറ്റു; ആശുപത്രിയി​ൽ ചികിത്സ തേടിയതോടെ യുവാവ് പൊലീസ് പിടിയിലായി

പൊലീസ് ഉദ്യോഗസ്ഥയെ ഇടിച്ചിട്ട് ബൈക്ക് നിർത്താതെ പോയി; അപകടത്തിനിടെ തോക്ക് തട്ടി തലക്ക് പരിക്കേറ്റു; ആശുപത്രിയി​ൽ ചികിത്സ തേടിയതോടെ യുവാവ് പൊലീസ് പിടിയിലായി

സ്വന്തം ലേഖിക

കണ്ണൂര്‍: പൊലീസ് ഉദ്യോഗസ്ഥയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ബൈക്ക് യാത്രികന്‍ പൊലീസ് പിടിയില്‍.

കണ്ണൂര്‍ താഴെചൊവ്വ സ്വദേശി സല്‍മാനുല്‍ ഫാരിസ് ആണ് അറസ്റ്റിലായത്.
അപകടത്തിനിടെ പൊലീസുകാരിയുടെ തോക്ക് തട്ടി തലക്ക് പരിക്കേറ്റ സല്‍മാന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെവെച്ചാണ് പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകീട്ട് കണ്ണൂര്‍ നഗരത്തിലെ പൊലീസ് പരേഡ് ഗ്രൗണ്ടിന് മുന്നിലായിരുന്നു സംഭവം. കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഉ​ദ്യോഗസ്ഥ ജിന്‍സിക്കാണ് പരിക്കേറ്റത്. സീബ്രലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന ഇവരെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചിടുകയായിരുന്നു. ആളുകള്‍ നോക്കി നില്‍ക്കെയൊയിരുന്നു അപകടം.

സ്വാതന്ത്ര്യദിന പരേഡിന്റെ റിഹേഴ്സലിനായാണ് ജിന്‍സി കണ്ണൂര്‍ പൊലീസ് മൈതാനിയി​ലെത്തിയത്. തുടര്‍ന്ന് സഹപ്രവര്‍ത്തകരോടൊപ്പം റോഡ് മുറിച്ച്‌ കടക്കവേയാണ് ബൈക്കിടിച്ചത്. സാരമായി പരിക്കേറ്റ ഇവര്‍ ചികിത്സയിലാണ്.

നിര്‍ത്താതെ പോയ ബൈക്കിന്റെ ദൃശ്യങ്ങള്‍ പൊലീസ് സി.സി.ടി.വിയില്‍ നിന്ന് ശേഖരിച്ചിരുന്നു. വാഹന നമ്പര്‍ കണ്ടെത്തി അന്വേഷണം നടത്തുന്നതിനിടെയാണ് യുവാവ് ചികിത്സയിലുള്ള വിവരം അറിഞ്ഞത്. പരേഡ് കഴിഞ്ഞ് പോകുന്ന ജിന്‍സിയുടെ കൈയിലുണ്ടായിരുന്ന തോക്കിന്റെ ഭാഗം ദേഹത്ത് തട്ടി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.