സംശയ രോഗത്തെ തുടർന്ന് ഭാര്യയെ അരുംകൊല ചെയ്ത് ഒളിവിൽ പോയ ഭർത്താവിനെ ഇതുവരെ പിടികൂടാനായില്ല ; പ്രതിയായ യൂനുസ് കോയക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്
സ്വന്തം ലേഖകൻ
മലപ്പുറം: പൊന്നാനിയിൽ ഭാര്യയെ അരുംകൊല ചെയ്ത് ഒളിവിൽ പോയ ഭർത്താവിനെ ഇതുവരെ പിടികൂടാനായില്ല. പ്രതിയായ യൂനുസ് കോയക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. സംശയ രോഗം കുടുംബ വഴക്കിലെത്തിയതോടെ ജെ എം റോഡ് വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ (36) നെയാണ് ഭർത്താവ് പടിഞ്ഞാറെക്ക സ്വദേശി കോയ കൊല്ലപ്പെടുത്തിയത്.
വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോ. കോയയെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതിയായ കോയ ഒളിവിലാണ്. തിരൂർ പടിഞ്ഞാറെ കരയിലെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡോഗ് സക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തിരുന്നു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. മദ്യപാനത്തിനും മലഹരി അടിമയായ യൂനസ് കോയ സ്ഥിരമായി ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
മത്സ്യത്തൊഴിലാളിയായിരുന്ന ഇയാൾ മൂന്നുവർഷം മുമ്പാണ് വിദേശത്തേയ്ക്ക് പോയത്. പല തവണയായി സുലൈഖയെ ഉപദ്രവിച്ചിരുന്നു. ഇവർ കുറെ വർഷങ്ങളായി അകന്നാണ് കഴിഞ്ഞിരുന്നത്. ആറുമാസം മുമ്പ് പ്രതി കുപ്പിയിൽ പെട്രോൾ നിറച്ച്‌കൊണ്ടുവന്ന് സ്വയം മരിക്കുമെന്ന് ഭീഷണിപ്പെ ടുത്തിയിരുന്നു.
അന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയെ ങ്കിലും നാട്ടുകാർ ചേർന്ന് ഒത്തു തീർപ്പാക്കി. ഗൾഫിലായിരുന്ന യൂനുസ് കോയ രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്. സംഭവശേഷം വീടിന് സമീപത്തെ കനോലി കനാൽ നീന്തി പ്രതി രക്ഷപ്പെട്ടതായാണ് വിവരം.