
മലപ്പുറം: പോലീസ് വേഷത്തിലുള്ള നടനെ കണ്ട് യഥാര്‍ത്ഥ പോലീസ് ആണന്ന് കരുതി സ്കൂട്ടര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്ത യുവാവിന് റോഡിൽ തെന്നി വീണ് പരിക്ക്.
ഹെൽമറ്റ് ധരിക്കാതെ വന്ന യുവാവ് പോലീസ് പെട്രോളിങ് ആണന്ന് കരുതി സ്കൂട്ടര്‍ ബ്രേക്ക് ചെയ്യുകയായിരുന്നു. പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ സ്കൂട്ടര്‍ റോഡിൽ നിന്നും തെന്നി മറിഞ്ഞു.
മലപ്പുറം എടപ്പാളിൽ ആണ് സംഭവം. സൂത്രധാരൻ എന്ന സിനിമയുടെ ചിത്രീകരണത്തിനായി നടൻ ഷൈൻ ടോം ചാക്കോ ആയിരുന്നു പോലീസ് വേഷത്തിൽ നിന്നിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിന് പിന്നാലെ ഷൈൻ ടോം ചാക്കോ തന്നെ യുവാവിനെ വണ്ടിയിൽ കയറ്റി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ചികിത്സയ്ക്ക് ശേഷം യുവാവിനും സുഹൃത്തുക്കൾക്കും ഒപ്പം സെൽഫിയും എടുത്താണ് നടൻ മടങ്ങിയത്.