പതിമൂന്നുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചത് 38 പേർ, കേസിൽ അറസ്റ്റിലായത് 33 പേർ മാത്രം ; ബാലികാപീഡനത്തിന്റെ കേന്ദ്രമായി മലപ്പുറം മാറുമ്പോൾ ; ജില്ലയിലെ ബാലികാപീഡനത്തിന്റെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബാലികാപീഡനം മലപ്പുറം ജില്ലയിൽ വർദ്ധിക്കുന്നതായി റിപ്പോർ
ട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുന്ന ഞെട്ടിക്കുന്ന കണക്കുകളാണ്. ഈ കണക്കുകൾ പ്രകാരം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് 38 പേരാണ്.
ഈ കേസിൽ 33 പേരെയാണ് പൊലീസ് അറസ്റ്റ് ചെയതത്. നിർഭയ സെന്ററിൽ കൗൺസിലിംഗിനിടയിൽ പെൺകുട്ടി പറഞ്ഞ അനുഭവങ്ങൾ മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. 2016ൽ 13 വയസുള്ളപ്പോഴാണ് ആദ്യം ഈ പെൺകുട്ടി പീഡനത്തിന് വിധേയയാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേതുടർന്ന് പോക്‌സോ കോടതി പെൺകുട്ടിയെ ഷെൽട്ടറിൽ അയക്കുകയായിരുന്നു. തുടർന്ന് 2017ൽ പിന്നീട് പെൺകുട്ടിയെ വീണ്ടും വീട്ടിലേക്കയച്ചിരുന്നു. അധികം വൈകാതെ വീണ്ടും പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇത്തവണ അയൽക്കാരൻ പീഡിപ്പിച്ചു എന്നതായിരുന്നു സംഭവം. വീണ്ടും പെൺകുട്ടിയെ പോലീസ് നിർഭയ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് 2020ൽ വീണ്ടും പെൺകുട്ടിയെ വീട്ടിലേക്കയച്ചു. പക്ഷെ പെൺകുട്ടി അധികം വൈകാതെ വീട്ടിൽ നിന്നും അപ്രത്യക്ഷയായി. പിന്നീട് 2020 ഡിസംബറിൽ പാലക്കാട് നിന്നുമാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്.
47കാരനായ പിതാവ് പ്രായപൂർത്തിയാകാത്ത നാല് പെൺമക്കളെ പീഡിപ്പിച്ചു എന്നതാണ് മറ്റൊരു കേസ്. വളാഞ്ചേരിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 17,15,13,10 വയസ്സുള്ള 11,9,7,5 ക്ലാസ്സുകളിൽ പഠിക്കുന്ന പെൺമക്കളെയാണ് അച്ഛൻ പീഡിപ്പിച്ചത്.
ഇരയായ ചെറിയ കുട്ടി സ്‌കൂൾ അധികൃതരോട് പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. ഇതോടെ സ്‌കൂൾ അധികൃതർ അതേ സ്‌കൂളിൽ പഠിക്കുന്ന മറ്റ് മൂന്ന് പെൺകുട്ടികളെയും കൗൺസിലിംഗിന് വിധേയമാക്കുകയായിരുന്നു.
ലൈംഗികാതിക്രമത്തിന് പൊലീസ് നാല് കേസുകളാണ് രജിസ്റ്റർ ചെയ്തു. പിന്നീട് അച്ഛനെ ജുഡീഷ്യൽ കസ്റ്റഡിയിലെടുത്തു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. മലപ്പുറം ജില്ലയിൽ അടുത്ത കുടുംബാംഗങ്ങൾ തന്നെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കുന്ന കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
2019ൽ റിപ്പോർട്ട് ചെയ്ത ഒരു കേസിൽ 12 വയസ്സായ പെൺകുട്ടിയെ 30 പേരാണ് രണ്ട് വർഷമായി പീഡിപ്പിച്ചത്. ഏഴാം ക്ലാസ് വിദ്യാർഥിനി കൗൺസിലറോട് പറഞ്ഞത് അച്ഛന്റെ സുഹൃത്ത് ആദ്യമായി ബലാത്സംഗം ചെയ്തതും പിന്നീടയാൾ വീട്ടിൽ പകരം പണം നൽകിയ കഥയുമാണ്.
എന്നാൽ ഇതോടെ തൊഴിലില്ലാത്ത അച്ഛൻ പിന്നീട് അമ്മയെയും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെയും പണത്തിന് വേണ്ടി ലൈംഗികബന്ധത്തിനയക്കുന്നത് പതിവായി. അയാൾ പെൺകുട്ടിയുടെ നഗ്‌ന ചിത്രമെടുത്ത് മറ്റുള്ളവർക്ക് അയക്കാനും തുടങ്ങി. ഇതോടെ പെൺകുട്ടിയുടെ വീട്ടിലെ സാഹചര്യം അയൽക്കാർ തന്നെ സ്‌കൂളിൽ അറിയിക്കുകയും ഇതോടെ കുട്ടിയെ കൗൺസലിംഗിന് വിധേയമാക്കുകയും ചെയ്തതോടെയാണ് സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ വീട്ടിലെ മോശം സാമ്പത്തികാവസ്ഥയാണ് ഇതിന് കാരണമെന്ന് വ്യക്തമായി. മലപ്പുറത്ത് മാത്രം 2019ൽ 376 ബാലികാപീഡനക്കേസുകളാണ് റിപ്പോർട്ട് ചെയ്ത്ത്. 2018ലാകട്ടെ 410 കേസുകളാണ് പോക്‌സോ കോടതിയിൽ എത്തിയത്.
കേരളാപൊലീസിന്റെ വെബ്‌സൈറ്റിലെ കണക്കുകൾ പ്രകാരം പീഡനക്കേസുകൾ മലപ്പുറത്ത് വർധിക്കുന്നുവെന്നാണ്. 2020ലെ കണക്കുകൾ എത്തിയിട്ടില്ല. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ ഐഷാ ജമാൽ പറഞ്ഞത് പോക്‌സോ നിയമപ്രകാരം മലപ്പുറം ജില്ലയിൽ മഞ്ചേരി സെഷൻസ് കോടതിയിൽ മാത്രം 832 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ്.