17കാരിയായ മകൾ ഗർഭിണിയായി, പെൺകുട്ടിയേയും കൊണ്ട് അമ്മ കൂട്ടുകാരന്റെ വീട്ടിലെത്തി; തുടർന്ന് തർക്കവും ബഹളവും ;ഒടുവിൽ 18കാരൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കാസർകോട്: 17കാരി ഗർഭിണിയായ സംഭവത്തിൽ സുഹൃത്തായ 18കാരൻ അറസ്റ്റിൽ. കാസര്‍കോട് കോളിച്ചാല്‍ സ്വദേശിയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തി. പെൺകുട്ടിയെ സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ട് പോയി രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ച് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. ഇതോടെ കുപിതയായ അമ്മ പെണ്‍കുട്ടിയോട് ആരാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് ചോദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെൺകുട്ടി തന്നെയാണ് സുഹൃത്തിന്റെ പേര് പറഞ്ഞത്. തുടർന്ന് പെൺകുട്ടിയേയും കൊണ്ട് അമ്മ പ്രതിയുടെ വീട്ടിലെത്തി. പെൺകുട്ടിയെ ഇവിടെ വിട്ട് അമ്മ പോവുകയായിരുന്നു. തർക്കവും ബഹളവുമായതോടെ പൊലീസ് എത്തുകയായിരുന്നു.
വിവരം അന്വേഷിച്ച പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പീഡനം നടന്ന സമയത്ത് പ്രതിക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.