play-sharp-fill
സോഷ്യല്‍ മീഡിയയിലൂടെ പ്രണയം നടിച്ച് വശത്താക്കി; പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ശിവകാശിയിലേക്ക് കടത്തി; അറസ്റ്റിലായ യുവാവ് റിമാന്‍ഡില്‍

സോഷ്യല്‍ മീഡിയയിലൂടെ പ്രണയം നടിച്ച് വശത്താക്കി; പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ശിവകാശിയിലേക്ക് കടത്തി; അറസ്റ്റിലായ യുവാവ് റിമാന്‍ഡില്‍

സ്വന്തം ലേഖിക

ചെറുപുഴ: സമൂഹമാധ്യമത്തിലൂടെ പ്രണയം നടിച്ചു വശത്താക്കിയ പെണ്‍കുട്ടിയെ ശിവകാശിയിലേക്ക് കടത്തിയ യുവാവ് റിമാന്‍ഡില്‍.

കണ്ണുര്‍ -കാസര്‍കോട് അതിര്‍ത്തിയായ ബളാന്തോടു നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ശിവകാശിയില്‍ നിന്നാണ് കണ്ടെത്തിയത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മലപ്പുറം ജില്ലയിലെ കല്‍പ്പകഞ്ചേരി സ്വദേശി മനാഫിനൊപ്പമാണ് 17 കാരിയായ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പയ്യന്നൂരിലെത്തിയാണ് പ്രതി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. സ്‌കൂളിലേക്കു പോയ പെണ്‍കുട്ടി തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് കുടുംബം രാജപുരം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി ശിവകാശിയിലുണ്ടെന്ന് കണ്ടെത്തിയത്.

സീനിയര്‍ സിപിഒമാരായ രഘുനാഥ്, മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശിവകാശിയിലെത്തിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

ശിവകാശിയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ
മനാഫിനെ ഹൊസ്ദുര്‍ഗ് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മനാഫിനെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം അയച്ചു.