മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്രമോദി; പ്രത്യേക ക്ഷണിതാക്കളുടെ യോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടുമുട്ടിയ ചിത്രം എക്‌സില്‍ പങ്കുവച്ചു
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ഇറ്റലിയില്‍ നടന്ന ജി 7 ഉച്ചകോടിക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പയെ രാജ്യത്തേക്ക് ക്ഷണിത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രത്യേക ക്ഷണിതാക്കളുടെ യോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടുമുട്ടിയ ചിത്രം എക്‌സില്‍ പങ്കുവച്ചാണ് ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച വിവരം മോദി സ്ഥിരീകരിച്ചത്.
‘ജി7 ഉച്ചകോടിക്കിടെ മാര്‍പാപ്പയെ കണ്ടു. ജനങ്ങളെ സേവിക്കാനുള്ള മാര്‍പാപ്പയുടെ പ്രതിബദ്ധതയെ ആദരിക്കുന്നു. ഇന്ത്യ സന്ദര്‍ശിക്കാനായി അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്.’ മോദി എക്‌സില്‍ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2021ല്‍ നരേന്ദ്രമോദി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡ് മഹാമാരിയെ കുറിച്ചും കാലാവസ്ഥ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. മാർപാപ്പയെ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, ഐകെ ഗുജറാൾ, അടൽ ബിഹാരി വാജ്പേയ് എന്നിവരാണ് നേരത്തെ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ള പ്രധാനമന്ത്രിമാർ.