Spread the love

കൊച്ചി : യുഡിഎഫ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നാൽ മുനമ്പം വിഷയം വെറും പത്തു മിനിറ്റ് കൊണ്ട് തീർക്കും എന്ന് പ്രഖ്യാപിച്ച വി.ഡി. സതീശന്റെ വാക്കുകൾ പാഴ് വക്കാണെന്നു ജെ എസ് എസ് (പി)പാർട്ടിയുടെ സംസ്ഥാന സംഘടന സെക്രട്ടറി പി.എം.ബിജുമോൻ പ്രസ്താവനയിൽ പറഞ്ഞു.

video
play-sharp-fill

വകുപ്പുകൾ എല്ലാം വിഭജിച്ച് ആദ്യ മന്ത്രിസഭ കൂടി സുപ്രധാന വിഷയങ്ങൾ പ്രഖ്യാപിച്ചതിൽ യാതൊരു സാമ്പത്തിക ബാധ്യതയും ഇല്ലാത്ത പത്തു മിനിറ്റ് കൊണ്ട് തീർക്കാൻ പറ്റുന്ന വിഷയം മുഖ്യമന്ത്രി ബോധപൂർവം മറന്നത് ആരെ പ്രീതി പെടുത്താൻ ആണെന്ന് അദ്ദേഹം വ്യക്തമാക്കണം.

സെക്ഷൻ 97 അനുസരിച്ചു സർക്കാർ ഇതു വഖബ് ഭൂമിയല്ല എന്ന് കാണിച്ചു വഖബ് ബോര്ഡിന് ഒരു നോട്ടീസ് അയച്ചാൽ തീരുന്ന പ്രശ്നം ആണെന്ന് പറഞ്ഞ വി.ഡി. സതീശൻ അത്തരത്തിൽ ഉള്ള ഒരു ഉത്തരവ് ഇറക്കി പറഞ്ഞ വാക്ക് പാലിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group