play-sharp-fill
ചേര്‍ത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് നിര്‍മാണ കമ്പനിക്ക് തീപിടിച്ചു; ഫേസ് പാനല്‍ എന്ന പ്ലൈവുഡ് കമ്പനിക്കാണ് തീപിടിച്ചത്

ചേര്‍ത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് നിര്‍മാണ കമ്പനിക്ക് തീപിടിച്ചു; ഫേസ് പാനല്‍ എന്ന പ്ലൈവുഡ് കമ്പനിക്കാണ് തീപിടിച്ചത്

സ്വന്തം ലേഖകൻ

ചേര്‍ത്തല: പള്ളിപ്പുറത്ത് പ്ലൈവുഡ് നിര്‍മാണ കമ്പനിക്ക് തീപിടിച്ചു.

പള്ളിപ്പുറം മലബാര്‍ സിമന്റ് ഫാക്ടറിക്ക് എതിര്‍വശത്തുള്ള ഫേസ് പാനല്‍ എന്ന പ്ലൈവുഡ് കമ്പനിക്കാണ് പുലര്‍ച്ചേ തീപിടിച്ചത്. കമ്പനിയും ഗോഡൗണും ഉള്‍പ്പെടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്ന് 12 ഓളം അഗ്‌നിശമന സേനാ യൂണിറ്റുകളെത്തി. ആലപ്പുഴ, തകഴി, ഹരിപ്പാട്, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നുമാണ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയത്.

ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം രേഖപ്പെടുത്തി. 100ലധികം അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ്. ഇതിനോട് ചേര്‍ന്നു തന്നെയാണ് തൊഴിലാളികള്‍ താമസിക്കുന്നത്.

ആളപായമുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചേ ഇടിയും മിന്നലും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഉണ്ടായ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് സംശയം.
മൂന്നു മണിക്കൂറോളമായി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു.