play-sharp-fill
പൊലീസിനെ വെട്ടിച്ച്‌ കടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം; പ്ലസ് ടു വിദ്യാര്‍ത്ഥിക്കും സുഹൃത്തിനും പരിക്ക്

പൊലീസിനെ വെട്ടിച്ച്‌ കടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം; പ്ലസ് ടു വിദ്യാര്‍ത്ഥിക്കും സുഹൃത്തിനും പരിക്ക്

സ്വന്തം ലേഖകൻ

കൊല്ലം: ചിതറയില്‍ പൊലീസ് വാഹന പരിശോധനയ്ക്കിടെ അപകടം.


അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
പൊലീസ് റോഡില്‍ വാഹനപരിശോധന നടത്തുന്നത് കണ്ട് വെട്ടിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുങ്ങാട് സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥി ബാസിഫ്, ചാണപ്പാറ സ്വദേശി ശിവന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബാസിഫും സുഹൃത്തും പൊലീസിനെ വെട്ടിച്ച്‌ കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്ന് നാട്ടുകാര്‍ പറയുന്നു.