play-sharp-fill
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫ് തൂത്ത് വാരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ; മോദിയുടെ പ്രചാരണം വിലപ്പോകില്ല.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫ് തൂത്ത് വാരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ; മോദിയുടെ പ്രചാരണം വിലപ്പോകില്ല.

കോഴിക്കോട് : കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നിലച്ചു. കേരളത്തിന്റെ അവകാശത്തിന് വേണ്ടി ഒറ്റക്കെട്ടായി നില്‍ക്കും. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തുമായി പറഞ്ഞിട്ടുണ്ട്. അത് മുഴുവൻ ഉള്‍കൊണ്ട് നടപ്പിലാക്കാൻ കേരള സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല. ഇത് മുഖ്യമന്ത്രി വിളിച്ച ഓണ്‍ലൈൻ യോഗത്തില്‍ തങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

 

 

 

ഡല്‍ഹിയില്‍ എല്‍ഡിഎഫ് നടത്തുന്ന സമരപരിപാടിയില്‍ പങ്കെടുക്കണമോയെന്ന കാര്യം യുഡിഎഫ് ആലോചിച്ച്‌ പറയും. നാളെ രാത്രി യുഡിഎഫ് ഓണ്‍ലൈൻ മീറ്റിംഗ് കഴിഞ്ഞ ശേഷം തീരുമാനം അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.ലോക്സഭാ സീറ്റ് വിഭജനം സമയമാകുമ്ബോള്‍ ചര്‍ച്ച ചെയ്യും. പല സംസ്ഥാനങ്ങളിലും തട‌സ്സപ്പെട്ടു കിടന്നിരുന്ന സീറ്റ് ചര്‍ച്ച ഇൻഡ്യ മുന്നണി പുനരാരംഭിച്ചിട്ടുണ്ട്. വിട്ടുവീഴ്ചയോട് കൂടി സീറ്റ് വിഭജനം പൂര്‍ത്തിയാക്കുന്ന ഒരു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഇന്ത്യ മുന്നണിക്ക് ഉളളത്. ഇന്ത്യ മുന്നണി ശക്തിപ്പെടും.

 

 

 

കേന്ദ്ര സര്‍ക്കാരിൻ്റെ വിദ്വേഷ പ്രചരണം ആണ് പ്രധാന വിഷയമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.വിശ്വാസത്തെ ബി ജെ പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും ഇന്ത്യയിലെ ജനങ്ങള്‍ ഇത് മനസായിലാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group