play-sharp-fill
മുഖ്യമന്ത്രിയുടെ വിഷുകൈനീട്ടം; രണ്ട് മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒരുമിച്ചു നല്‍കും

മുഖ്യമന്ത്രിയുടെ വിഷുകൈനീട്ടം; രണ്ട് മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒരുമിച്ചു നല്‍കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിഷു പ്രമാണിച്ച്‌ രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒരുമിച്ച്‌ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.


ഇതിന്റെ ഭാഗമായി 56,97,455 പേര്‍ക്ക്‌ 3200 രൂപ വീതം നല്‍കും. മാര്‍ച്ച്‌ മാസത്തെ ഗഡുവിനൊപ്പം ഏപ്രില്‍ മാസത്തേത് കൂടി മുന്‍കൂറായി നല്‍കാനാണ് തീരുമാനം. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിഷു പ്രമാണിച്ച്‌ രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒരുമിച്ചു വിതരണം ചെയ്യുന്നു. അതിൻ്റെ ഭാഗമായി 56,97,455 പേര്‍ക്ക്‌ 3200 രൂപ വീതം ലഭിക്കും. മാര്‍ച്ച്‌ മാസ ഗഡുവിനൊപ്പം ഏപ്രില്‍ മാസത്തേത് മുന്‍കൂറായി നല്‍കുകയാണ് ചെയ്യുന്നത്.

അതിനായി 1746.44 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഏപ്രില്‍ പതിനാലിനുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും.

കോവിഡ് മഹാമാരിയും രാജ്യത്തിൻ്റെ സാമ്പത്തിക നയങ്ങളും തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പു വരുത്തണമെന്ന എല്‍.ഡി.എഫ് സര്‍ക്കാരിൻ്റെ ഉറച്ച തീരുമാനത്തിൻ്റെ ഭാഗമായാണ് രണ്ടു മാസത്തെ പെന്‍ഷനുകള്‍ ഒരുമിച്ചു നല്‍കുന്നത്.

വിപണി കൂടുതല്‍ സജീവമാകാനും സാധാരണ ജനങ്ങള്‍ക്ക് ആഹ്ലാദപൂര്‍വം വിഷു ആഘോഷിക്കാനും ഈ തീരുമാനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.”