മാധ്യമങ്ങൾക്ക് ഭയമില്ലാതെ ജോലി ചെയ്യാൻ കഴിയുന്ന അപൂർവ്വം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം, വികസന വാർത്തകൾ മലയാളം മാധ്യമങ്ങളിൽ കുറവെന്നും മുഖ്യമന്ത്രി

Spread the love

 

തിരുവനന്തപുരം: മാധ്യമങ്ങൾക്ക് ഭയമില്ലാതെ ജോലി ചെയ്യാൻ കഴിയുന്ന അപൂർവ്വം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2014 മുതൽ മാധ്യമ സ്വാതന്ത്ര്യ പട്ടികയിൽ നിന്ന് താഴേക്ക് പോവുകയാണ്. മാധ്യമ പ്രവർത്തകരുടെ സുരക്ഷയിൽ രാജ്യം ഏറെ പിന്നിൽ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

‘മാധ്യമപ്രവർത്തനം വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. അധികാര കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രമാണ് മാധ്യമങ്ങൾക്ക് ലഭിക്കുന്നത്. മാധ്യമപ്രവർത്തകരുടെ അന്വേഷണങ്ങൾ വാർത്തയാക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആരുടെയെങ്കിലും ഉപദേശപ്രകാരം നടത്തേണ്ടതല്ല മാധ്യമപ്രവർത്തനം. ഉപദേശം അനുസരിക്കാൻ മാധ്യമപ്രവർത്തകരെ മൂലധന ശക്തികൾ അനുവദിക്കുന്നില്ല. മാധ്യമപ്രവർത്തനം സാംസ്കാരിക പ്രവർത്തനമാണ്. ‘; മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

 

മൂലധന ശക്തികൾ മാധ്യമ സ്ഥാപനങ്ങളെ നിയന്ത്രിക്കുമെന്നും കോർപ്പറേറ്റ് താൽപ്പര്യങ്ങൾ ഇടതുപക്ഷത്തിന് എതിരാണെന്നും ഇടതുപക്ഷ വിരുദ്ധതയാണ് ഇവരുടെ മുഖമുദ്രയെന്നും മുഖ്യമന്ത്രി. വികാരങ്ങളുടെ പിന്നാലെ പോകുമ്പോൾ വിവരങ്ങൾ പുറത്തുവരുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വികസനത്തിൻ്റെ വാർത്തകൾ മലയാളം മാധ്യമങ്ങളിൽ കുറവാണ്. മാധ്യമ വിമർശനങ്ങളെ വേട്ടയാടലുകൾ ആയി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. യഥാർത്ഥ വേട്ടയാടലുകളെ കാണാനാകാതെ തിമിരം ബാധിച്ചോ എന്ന് പരിശോധന നടത്തണം. അഭിപ്രായ സ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യത്തിനുമേൽ കൈ കടത്തുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം വ്യകതമാക്കി.