play-sharp-fill
എം വി ഗോവിന്ദന്‍ മാറുമ്പോള്‍ നിയമസഭയില്‍ മുഖ്യമന്ത്രിയുടെ തൊട്ടടുത്തുള്ള രണ്ടാം നമ്പര്‍ കസേരയിലേക്ക്  വരുന്നത് ഇനി ആര്….?  പ്രതീക്ഷയില്‍ ബാലഗോപാലും രാജീവും; ഷംസീറിനെ സ്പീക്കറാക്കാന്‍ വേണ്ടി മാത്രം നിയമസഭ വീണ്ടും ചേരുന്നു; നടക്കുന്നത് രാഷ്ട്രീയ ഒളിപ്പോരുകൾ…….

എം വി ഗോവിന്ദന്‍ മാറുമ്പോള്‍ നിയമസഭയില്‍ മുഖ്യമന്ത്രിയുടെ തൊട്ടടുത്തുള്ള രണ്ടാം നമ്പര്‍ കസേരയിലേക്ക് വരുന്നത് ഇനി ആര്….? പ്രതീക്ഷയില്‍ ബാലഗോപാലും രാജീവും; ഷംസീറിനെ സ്പീക്കറാക്കാന്‍ വേണ്ടി മാത്രം നിയമസഭ വീണ്ടും ചേരുന്നു; നടക്കുന്നത് രാഷ്ട്രീയ ഒളിപ്പോരുകൾ…….

സ്വന്തം ലേഖിക

തിരുവനന്തപുരം: എം വി ഗോവിന്ദന്‍ രാജിവച്ചതോടെ നിയമസഭയില്‍ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് ഇനി ആര് ഇരിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.

സിപിഎം കേന്ദ്ര കമ്മിറ്റിയിലെ സീനിയോറിറ്റി ആണ് കണക്കിലെടുക്കുന്നതെങ്കില്‍ കെ.രാധാകൃഷ്ണനാണ് സാധ്യത. വകുപ്പുകളുടെ പ്രാധാന്യമാണ് പരിഗണിക്കുന്നതെങ്കില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലോ വ്യവസായ മന്ത്രി പി.രാജീവോ വരാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമസഭയില്‍ പാര്‍ട്ടി സീനിയോറിട്ടിയില്‍ മുൻപിലുള്ള രാധാകൃഷ്ണന് വലിയ വകുപ്പുകള്‍ ഒന്നും നല്‍കിയിരുന്നില്ല. ജനകീയ പ്രതിച്ഛായയുള്ള അഴിമതി തൊട്ടു തീണ്ടാത്ത നേതാവിന് ആരോഗ്യം പോലുള്ള വകുപ്പുകള്‍ കൊടുക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അതൊന്നും സംഭവിച്ചില്ല. ദേവസ്വവും പി്‌ന്നോക്ക ക്ഷേമ വകുപ്പും നല്‍കി. അതില്‍ രാധാകൃഷ്ണന്‍ തൃപ്തിയായി. പോരാത്തതിന് മുന്‍ എംപി സമ്പത്തിനെ മന്ത്രിയുടെ ഓഫീസില്‍ താക്കോല്‍ സ്ഥാനത്ത് നിയമിക്കുകയും ചെയ്തു. അങ്ങനെ രാധാകൃഷ്ണന് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മേല്‍നോട്ടവും ശക്തമാക്കി. അതുകൊണ്ട് തന്നെ രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ തൊട്ടടുത്ത സീറ്റ് നല്‍കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

പുതിയ സ്പീക്കറുടെ തിരഞ്ഞെടുപ്പിനായി നിയമസഭ 12 ന് ചേരാനാണ് തീരുമാനം. ഈ മാസം ഒന്നിന് സമാപിച്ച നിയമസഭാ സമ്മേളനത്തിന്റെ തുടര്‍ച്ച എന്ന നിലയില്‍ ഒരു ദിവസത്തേക്കാണ് സഭ ചേരുന്നത്. 11ന് ഉച്ചയ്ക്ക് 12 മണി വരെ നാമനിര്‍ദ്ദേശ പത്രിക നല്‍കാം. എ.എന്‍.ഷംസീറിനെതിരെ പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നാണു സൂചന. രഹസ്യ വോട്ടെടുപ്പാകും നടക്കുക. സ്പീക്കര്‍ പദവി ഒഴിഞ്ഞ എം.ബി.രാജേഷ് 6ന് രാവിലെ 11ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇനി സഭ കൂടുമ്പോള്‍ നടത്തിയാല്‍ മതി.

എന്നാല്‍ ഷംസീറിന് സ്പീക്കറുടെ അവകാശവും സൗകര്യവും കിട്ടാനാണ് ഒരു ദിവസം സഭ ചേരുന്നത്. മുൻപ് ഇതു സംഭവിച്ചിട്ടുണ്ട്. സഭാ സമ്മേളനം കഴിഞ്ഞ ദിവസം മാത്രമാണ് സമാപിച്ചത്. ഇനി 3 മാസത്തിനു ശേഷമേ സഭ ചേരാന്‍ ഇടയുള്ളൂ. അതുകൊണ്ടാണ് ഷംസീറിനെ സ്പീക്കറാക്കാന്‍ വേണ്ടി മാത്രം സഭ ചേരുന്നത്. ഇതോടെ ഷംസീറിന് സര്‍ക്കാര്‍ കാറും വസതിയും കിട്ടും.

മന്ത്രിസഭയിലെ പകരക്കാരന് എം വി ഗോവിന്ദന്‍ കൈകാര്യം ചെയ്ത തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പുകള്‍ ഒരുമിച്ച്‌ കൊടുക്കുമോ എന്നതും ഉയരുന്ന ചോദ്യമാണ്. ഗോവിന്ദനും പുതുമുഖ മന്ത്രി ആയിരുന്നെങ്കിലും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം എന്ന പദവി കണക്കിലെടുത്തു കൂടിയാണ് ഈ പ്രധാന വകുപ്പുകള്‍ ലഭിച്ചത്. രാജേഷും ആദ്യമായാണ് മന്ത്രി ആകുന്നതെങ്കിലും സ്പീക്കര്‍ പദവിയിലെ പ്രകടനവും ആ പരിചയ സമ്പത്തും പാര്‍ട്ടി കണക്കിലെടുത്ത് മികച്ച വകുപ്പുകള്‍ നല്‍കുമെന്നും സൂചനയുണ്ട്.