ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സാസിയേഷൻ 40-ാം സംസ്‌ഥാന സമ്മേളനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ :നാളെ പൊതുസമ്മേളനം ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ: ട്രേഡ് ഫെയർ ഉദ്ഘാടനം കോട്ടയം ജാക‌്സ് ഹോൾസെയിൽ സുപ്പർ മാർക്കറ്റ് എംഡി ജോമി മാത്യു ; ഉച്ചക്ക് 2 മണിക്ക് പ്രകടനം മാമ്മൻ മാപ്പിള ഹാളിൽ നിന്ന് ആരംഭിച്ച് സമ്മേളന നഗരിയിൽ സമാപിക്കും.
കോട്ടയം: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സമോസിയേഷൻ്റെ 40-ാം സംസ്‌ഥാന സമ്മേളനത്തിന് കൊടി ഉയർന്നു.കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന സമ്മേളനം 11 – ന് സമാപിക്കും.
ഡിസംബർ 10 നാളെ (ചൊവ്വ) രാവിലെ 9 മണിക്ക് മുൻ സംസ്‌ഥാന പ്രസിഡൻ്റ് ഗിരീഷ് പട്ടാമ്പി അധ്യക്ഷത വഹിക്കുന്ന ട്രേഡ് ഫെയറിൻ്റെ ഉദ്ഘാടനം കോട്ടയം ജാക‌്സ് ഹോൾസെയിൽ സുപ്പർ മാർക്കറ്റ് എംഡി ജോമി മാത്യു നിർവഹിക്കും.
ഗിരീഷ് പട്ടാമ്പി അദ്ധ്യക്ഷത വഹിക്കും. എൻ.കെ. ജോഷി സ്വാഗതവും ജോയ് ഗ്രെയ്സ് നന്ദിയും പറയും.
10 മണിക്ക് സംസ്ഥാന സെക്രട്ടറി ബി.ആർ സുദർശനൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഫോട്ടോഗ്രാഫി ക്ലാസ് സംസ്‌ഥാന വൈസ് പ്രസിഡൻ്റ് മുദ്ര ഗോപി ഉദ്ഘാടനം നിർവഹിക്കും. വിനോദ് ലാൽ ക്ലാസ് നയിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചക്ക് 2.00 മണിക്ക് 14 ജില്ലകളിൽ നിന്ന് എത്തിച്ചേരുന്ന അംഗങ്ങളെ അണിനിരത്തി കൊണ്ട് നടത്തുന്ന പടുകൂറ്റൻ പ്രകടനം മാമ്മൻ മാപ്പിള ഹാളിൽ നിന്ന് ആരംഭിച്ച് സമ്മേളന നഗരിയിൽ സമാപിക്കും. പ്രകടനത്തിൻ്റെ ഫ്ളാഗ് ഓഫ് കോട്ടയം ഡിവൈഎസ്‌പി അനീഷ് കെ.ജി നിർവഹിക്കും.
തുടർന്ന് 4.00 മണിക്ക് സംസ്‌ഥാന പ്രസിഡൻ്റ് എ.സി ജോൺസൺ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും. ഗവൺമെന്റ്റ് ചീഫ് വിപ് ഡോക്ടർ എൻ ജയരാജ് എംഎൽഎ ഫോട്ടോഗ്രാഫി/വീഡിയോഗ്രാഫി അവാർഡ് വിതരണവും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ എക്‌സലൻസി ഇൻ ഫോട്ടോഗ്രാഫി, ഫോട്ടോഗ്രാഫി ഓഫ് ദ ഇയർ 2024, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള അവാർഡ് വിതരണവും നടത്തും.
സംസ്ഥഥാന ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി സ്വാഗതവും ആശംസകൾ അർപ്പിച്ചുകൊണ്ട് എ.കെ തോമസുകുട്ടി (വ്യാപാര വ്യവസായി ഏകോപന സമിതി കോട്ടയം ജില്ല പ്രസിഡൻറ്),. ഇ.എസ് ബിജു (വ്യാപാര വ്യവസായി സമിതി സംസ്‌ഥാന സെക്രട്ടറി), കോട്ടയം
മുനിസിപ്പൽ കൗൺസിലർമാരായ ജയ്മോൾ, സാബു മാത്യു, ഉണ്ണികുവോട് (എകെപിഎ സംസ്‌ഥാന ട്രഷറർ), എ.കെ.പി.എ മുൻ സംസ്‌ഥാന പ്രസിഡൻ്റുമാരിയിരുന്ന എം ആർ എൻ പണിക്കർ ബി. രവീന്ദ്രൻ, വിജയൻ മാറാഞ്ചേരി, ടി.ജെ വർഗീസ് . ഗിരീഷ് പട്ടാമ്പി സന്തോഷ് ഫോട്ടോ വേൾഡ് എന്നിവർ സംസാരിക്കും. സ്വാഗതസംഘം ചെയർമാൻ . ബൈജു കമൽ നന്ദി പറയും.