ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോട്ടയം മേഖലാ കമ്മറ്റിയുടെ വനിതാദിനാഘോഷം ഹന്നാ ഭവനിലെ നിരാലംബർക്കപ്പം:

Spread the love

 

സ്വന്തം ലേഖകൻ
പുലിക്കുട്ടിശ്ശേരി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോട്ടയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു. നിരാലംബരായ ആളുകളെ സംരക്ഷിക്കുന്ന

പുലിക്കുട്ടിശ്ശേരി ഹന്നാ ഭവനിലെ അന്തേവാസികൾക്കൊപ്പമായിരുന്നു ആഘോഷം.. ജില്ലാ വനിത കോഡിനേറ്റർ ഗിരിജാ വിജിമോൻ അധ്യക്ഷത വഹിച്ചു.

യോഗം അയ്മനം പഞ്ചായത്ത് പ്രസിഡണ്ട് വിജി രാജേഷ് ഉദ്ഘാടനം ചെയ്തു . ഷിജോ മാത്യു ആമുഖപ്രസംഗം നടത്തി. റോബിൻ ആന്റണി, ശ്യാമളേന്തു.പി,രഞ്ജിത്ത് , റോബി ഷാമോൻ, ഗോവിന്ദരാജ് എന്നിവർ പ്രസംഗിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹന്നാ ഭവനിലെ അന്തേവാസികൾക്ക് സ്നേഹോപഹാരങ്ങൾ കൈമാറി. ഹന്നാ ഭവൻ ഇൻ ചാർജ് സിസ്റ്റർ യൂലിത്തി സ്വാഗതവും രവീന്ദ്രകുമാർ നന്ദിയും പറഞ്ഞു