ട്രെയിൻ വേഗത കുറച്ചു പോകുന്ന സ്ഥലത്ത് റെയിൽവേ ട്രാക്കിന് സമീപം നിൽക്കും: ഫുട്ബോഡിൽ ഇരുന്നു യാത്ര ചെയ്യുന്നവരുടെ ഫോൺ തട്ടിപ്പറിക്കും: പുതിയ മോഷ്ടാവ് കോട്ടയം റെയിൽവേ പോലീസിന്റെ പിടിയിൽ;4 ഫോൺ മോഷ്ടിച്ചു: നാലും കണ്ടെടുത്തു

Spread the love

കോട്ടയം: ട്രെയിനിൻ്റെ ഫുട് ബോർഡിൽ ഇരുന്ന് യാത്ര ചെയ്യുന്ന യാത്രക്കാരുടെ മൊബൈൽ ഫോൺ വടിയ്ക്ക് അടിച്ച് വീഴ്ത്തിയും കൈ കൊണ്ട് തട്ടിപ്പറിച്ചും കവർച്ച ചെയ്യുന്ന പുതിയ മോഷ്ടാവിനെ കോട്ടയം റെയിൽവേ പോലിസ് പിടികൂടി.

അസം ഗുഹാവത്തി സ്വദേശി ജോഹർ അലി (24) യെയാണ് കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ റെജി പി. ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കോട്ടയം – എറണാകുളം റൂട്ടിൽ ട്രെയിൻ വേഗം കുറയുന്ന ഭാഗങ്ങളിൽ വച്ചാണ് ഇയാൾ മൊബൈൽ ഫോണുകൾ തട്ടിയെടുത്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.
റെയിൽവേ സ്റ്റേഷൻ പരിസരത്തും ട്രെയിനിനുള്ളിലും മോഷണം നടത്തുന്നവരെ പിടികൂടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ പുറത്തു നിന്ന് ടെയിനിൽ യാത്ര ചെയ്യുന്നവരുടെ ഫോൺ തട്ടിപ്പറിക്കുന്ന കള്ളന്റേത് പുതിയ രീതിയാണന്ന് പോലീസ് പറഞ്ഞു.
മേസ്തിരി പണിക്കാരനായ പ്രതി പണിയില്ലാത്ത ദിവസങ്ങളിലാണ് കവർച്ച നടത്തുന്നത്.റെയിൽവേ ലൈനിൽ പണി നടക്കുന്ന സ്ഥലത്ത് ട്രെയിൻ സാവധാനമാണ് പോകുന്നത്. ഫുട്ബോർഡിൽ ഇരുന്ന് ഫോൺ ചെയ്യുന്നവരുടെ കൈയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് ഓടുന്നതാണ് ഇയാളുടെ രീതി.

കഴിഞ്ഞ നാല് ദിവസത്തിനിടെ കോട്ടയം എറണാകുളം റൂട്ടിൽ യാത്ര ചെയ്ത നാല് യാത്രക്കാരുടെ മൊബൈൽ ഫോണുകളാണ് പ്രതി തട്ടിയെടുത്തത്.

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നും മൊബൈൽ ഫോൺ മോഷണം പോയത് സംബന്ധിച്ച് പരാതിക്കാരൻ എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന്, സംഭവത്തിൽ കേസെടുത്ത എറണാകുളം റെയിൽവേ പോലീസ് കേസ് അന്വേഷിക്കുന്നതിനായി കോട്ടയം റെയിൽവേ പോലീസിന് കൈമാറി.

തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
സംക്രാന്തി, കുമാരനല്ലൂർ, നാഗമ്പടം, ഏറുമാനൂർ എന്നിവിടങ്ങിൽ നിന്ന് തടിപ്പറിച്ച ഫോണുകൾ കണ്ടു കിട്ടി.
മോഷ്ടിച്ച ഫോണിലെ സിം മാറ്റി മറ്റൊരു സിം ഉപയോഗിച്ചതാണ് വിനയായത്. ലൊക്കേഷൻ നോക്കി വന്ന പോലീസ് നീലിമംഗലത്ത് പ്രതിയുടെ താമസ സ്ഥലത്തെത്തിയാണ് അറസ്റ്റു ചെയ്തത്.