‘ഇനിയൊരു മുങ്ങിമരണം സംഭവിക്കാതിരിക്കട്ടെ എല്ലാവരും നീന്തല്‍ പരിശീലിക്കൂ’,പെരിയാറിന് കുറുകെ നീന്തി കടന്ന് അഞ്ചുവയസ്സുകാരൻ ;റെക്കോർഡ് സ്വന്തമാക്കി ആലുവ സ്വദേശി മുഹമ്മദ് കയ്യിസ്.
സ്വന്തം ലേഖിക.
ആലുവ: പെരിയാറിന് കുറുകെ നീന്തിക്കടന്നു എന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന റെക്കോര്‍ഡിട്ട് അഞ്ച് വയസ്സുകാരന്‍.
ആലുവ സ്വദേശി മുഹമ്മദ് കയ്യിസാണ് മണപ്പുറം മണ്ഡപം കടവില്‍ നിന്ന് ദേശം കടവിലേക്ക് 780 മീറ്റര്‍ നീന്തിക്കടന്നത്. ‘ഇനിയൊരു മുങ്ങിമരണം സംഭവിക്കാതിരിക്കട്ടെ എല്ലാവരും നീന്തല്‍ പരിശീലിക്കൂ’ എന്ന സന്ദേശവുമായാണ് അഞ്ച് വയസ്സുകാരന്റെ നീന്തല്‍ പ്രകടനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
14 വര്‍ഷമായി മണപ്പുറം ദേശം കടവില്‍ നീന്തല്‍ പരിശീലിപ്പിക്കുന്ന സജി വാളശ്ശേരിലിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി അന്‍വര്‍ സാദത്ത് എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്തു. ‘ഇത് അതിശയമാണ്. അഞ്ച് വയസ്സുള്ള കുട്ടി 780 മീറ്റര്‍ നീന്തുക എന്നത് ഒരു അത്ഭുതമാണ്. എന്റെ നാട്ടുകാരന്‍ ആണ് ഈ കുട്ടി എന്നതില്‍ എനിക്കും അഭിമാനമാണ്. മുഹമ്മദ് കയ്യിസ് ഭാവിയില്‍ ഇന്ത്യയുടെ തന്നെ അഭിമാനമായി മാറും എന്നതില്‍ സംശയമില്ല,’ എന്ന് അന്‍വര്‍ സാദത്ത്കൂട്ടിച്ചേര്‍ത്തു.
മൂന്ന് മാസത്തെ പരിശീലനത്തോടുവിലാണ് മുഹമ്മദ് കയ്യിസ് പെരിയാര്‍ നീന്തി കടന്നത്. ‘ഇന്ന് ആലുവ പെരിയാര്‍ അഞ്ച് വയസ്സുകാരന്‍ മുഹമ്മദ് കയ്യിസ് നീന്തി കടന്നിരിക്കുകയാണ്. ഇതിലൂടെ എല്ലാവര്‍ക്കും നീന്തല്‍ പഠിക്കാന്‍ ഒരു ആഹ്വാനമാണ് കുഞ്ഞ് കയ്യിസ് നല്‍കുന്നത്.
അല്‍പ്പ സമയം മാറ്റിവെച്ച് നീന്തല്‍ പഠിക്കുന്നതിന് തയ്യാറായി കഴിഞ്ഞാല്‍ എല്ലാവര്‍ക്കും നീന്തല്‍ പഠിക്കാന്‍ കഴിയും. അങ്ങനെ ആരും മുങ്ങി മരിക്കാത്ത ഒരു സ്ഥിതി നമുക്ക് സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് കയ്യിസിലൂടെ തെളിയിച്ചത്,’ പരിശീലകന്‍ സജി വാളശ്ശേരില്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം പെരിയാര്‍ നീന്തിക്കടന്ന സുധീര്‍ – റിനുഷ ദമ്ബതികളുടെ മകനാണ് യുകെജി വിദ്യാര്‍ത്ഥിയായ മുഹമ്മദ് കയ്യിസ്.