മഴ കനക്കുന്നു; പുഴയോരത്തുള്ളവർക്ക് മുന്നറിയിപ്പ്: പീച്ചി ഡാമിന്റെ നാല് ഷട്ടറുകള്‍ ഇന്ന് ഉച്ചയ്ക്ക് ഉയര്‍ത്തും

Spread the love

തിരുവനന്തപുരം: പീച്ചി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നാല് സ്പില്‍വേ ഷട്ടറുകള്‍ രണ്ട് ഇഞ്ച് (5 സെന്റിമീറ്റർ) വീതം ഉയർത്തുമെന്ന് പീച്ചി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

കെ.എസ്.ഇ.ബി ചെറുകിട വൈദ്യുതി നിലയത്തില്‍ സാങ്കേതിക തടസ്സം നേരിട്ടതിനെ തുടർന്നാണ് ഷട്ടറുകള്‍ ഉയർത്താൻ തീരുമാനിച്ചത്. ഇന്നലെ
രാവിലെ മുതല്‍ നിലയം വഴി വെള്ളം പുറത്തേക്കൊഴുക്കിയിരുന്നുവെങ്കിലും അറ്റകുറ്റപ്പണികള്‍ പൂർത്തിയാകുന്നത് വരെ നിലയത്തിലൂടെയുള്ള ഒഴുക്ക് തടസപ്പെടുമെന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ ഉയർത്തി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നത്.