പി.സി ജോർജിന് ഹൈക്കോടതിയുടെ നോട്ടീസ്; പീഡനപരാതിയിൽ ജാമ്യം നല്കിയതിനെതിരെ പരാതിക്കാരി സമർപ്പിച്ച ഹർജിയിന്മേലാണ് നടപടി

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി: പീഡനശ്രമക്കേസിൽ ജാമ്യം നൽകിയത് ചോദ്യം ചെയ്ത് പരാതിക്കാരി സമർപ്പിച്ച ഹർജിയിൽ പി.സി ജോർജിന് ഹൈക്കോടതി നോട്ടീസയച്ചു.

പരാതിക്കാരി സമർപിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. തൻറെ ഭാഗം കേൾക്കാതെയാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നൽകിയത് എന്നാണ് പരാതിക്കാരിയുടെ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോർജിനെതിരെ പ്രധാനപ്പെട്ട വകുപ്പുകൾ പൊലീസ് ചുമത്തിയില്ലെന്നും ഹർജിയിലുണ്ട്. ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.

ജാമ്യം നൽകിയ കീഴ്ക്കോടതി നടപടി തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരാതിക്കാരി ഹർജി നൽകിയത്.